Friday, July 30, 2010

പെട്ടിക്കടക്കാരന്‍



മകളെ കെട്ടിയ്ക്കാന്‍
പെട്ടിക്കട തുടങ്ങിയയാള്‍
പെട്ടിക്കടയ്ക്കുളളില്‍
ത്തന്നെയൊടുങ്ങി

കോശങ്ങളഴുകുന്ന
ദുസ്സഹഗന്ധമാണ്
പെട്ടിക്കടക്കാരനെക്കുറിച്ച്
നാട്ടുകാരോടു പറഞ്ഞത്

മോളൊരുത്തന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നുവച്ചീക്കടുംകൈ
ചെയ്യണമായിരുന്നോ?

അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി

പെട്ടിക്കട വിറ്റൊരാടിനെ
വാങ്ങിയിരുന്നെങ്കിലിപ്പോ
ളൊരു കൂട്ടമായ്
താഴ്വരയില്‍ പോകാമായിരുന്നു
അതിലൊന്നിനെയറുത്ത്
അന്നവള്‍ക്കു
വിരുന്നൊരുക്കാമായിരുന്നു

ചരിത്രത്തിലിങ്ങനെയൊക്കെയേ
ഇടം പിടിയ്ക്കാനാവൂ

ഇതൊന്നും
മനസ്സിലാക്കാതെ...

17 comments:

Kalavallabhan said...

"ചരിത്രത്തിലിങ്ങനെയൊക്കെയേ
ഇടം പിടിയ്ക്കാനാവൂ "

Mahendar said...

ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി

nice

ധന്യാദാസ്. said...

അനിഷേട്ടാ,
വരികള്‍പ്പുറത്തെക്ക് സംസാരിക്കുന്ന നോവുകള്‍
സത്യമുള്ള എഴുത്ത്. നേരുകള്‍ പൊള്ളിക്കുമ്പോഴും ഈ വരികള്‍ എടുത്തു പറയാതെ വയ്യ.

'അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി.'

ഏറ്റുവാങ്ങിയ കവിത
ആശംസകള്‍ ..

naakila said...

നന്ദി പ്രിയ
കലാവല്ലഭന്‍
മഹേന്ദര്‍
ധന്യ

സസ്നേഹം

അനൂപ്‌ .ടി.എം. said...

കവിത നിസാരമാല്ലെന്നു തോന്നുന്നത് ഇവിടെ വരുമ്പോഴാണ്...
വിങ്ങലാണ് ...മുറിവാണ് ...നോവാണ് കവിത..

മനോഹര്‍ മാണിക്കത്ത് said...

ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി

ഈ വരികളില്‍ കവിത
ഉയരങ്ങളിലാണെന്ന് പറയാതെ വയ്യ.

veliyan said...

“ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി.....”
കവിത നന്നായി ഒഴുകുന്നുണ്ട്.

ഇങ്ങനെയായിരുന്നെങ്കിൽ അങ്ങനെയെന്നു പലരും പലരോടും പറയുന്നതാണ്.
അതിനാൽ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയവരെ രേഖപ്പെടുത്താൻ കവിത ചിലപ്പോൾ ഉപകാരമാ‍കാറുണ്ട്.
അഭിനന്ദനങ്ങൾ.....

M.R.Anilan -എം. ആര്‍.അനിലന്‍ said...

മോളൊരുത്തന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നുവച്ചീക്കടുംകൈ
ചെയ്യണമായിരുന്നോ?

അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി
-കവിത നന്നായി

naakila said...

അനൂപ് വളരെ സന്തോഷം
വളരെ നന്ദി പ്രിയ
സോണ
മനോഹര്‍ മാണിക്കത്ത്
വിക്രമാദിത്യം
അനിലേട്ടാ

സസ്നേഹം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായി,ആശംസകള്‍

Unknown said...

nice poem PETTIKKADAKKARAN
Anishinte vaakkukal jeevithathinte
aazhangal kanikkunnu
OKKATHORU NILAVUMENTHI OTTUM PEDIYILLATHIRAVU NEENTHI Kavithayude
aardrathayum sandrathayum anubhavikkam ivide Asamsakal

പകല്‍കിനാവന്‍ | daYdreaMer said...

കവിത നന്നായി അനീഷ്‌

sreelatha said...

nalla kavitha Aneesh,manassil tharaykkunna varikal...go ahead all d best!

Vinodkumar Thallasseri said...

ഒക്കത്തെ നിലാവും ഇരവ്‌ നീന്തലും വളരെ നന്നായി.

Mohamed Salahudheen said...

തീവ്രത കുറയുന്നോ.
എന്നാലും ഇഷ്ടമായി

Deepa Bijo Alexander said...

സ്നേഹം -> പ്രതീക്ഷ ->നിരാശ -> ദുഃഖം...!

Pramod.KM said...

അവസാനത്തെ നാലുവരി ഇല്ലെങ്കിലും കവിത സംവദിക്കും അനീഷ്..നന്ന്:)

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP