Wednesday, August 29, 2012

സിഗ്നല്‍




( ദുബൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ അക്ഷരപ്പൂക്കളത്തിൽ )

പച്ചലൈറ്റ്
തെളിഞ്ഞതും
ഒഴുക്കുതുടങ്ങി

അത്ര നേരവും
കെട്ടിനിന്നതിന്റെ വീര്‍പ്പുമുട്ടല്‍
നൂലുപൊട്ടിയ പ്രവാഹമായ്
കുതിച്ചുതുടങ്ങി

നിലച്ച ഒഴുക്കിനു മുന്നിലൂടെ
കടന്നുപോയവരുടെ ചൂര്
വേഗവും പുകയും
തിടുക്കപ്പെട്ട്
മായ്ച്ചുകളഞ്ഞു

ചുവപ്പുതെളിയുമ്പോള്‍
നിലച്ച ഒഴുക്കിനു
മുന്നിലൂടെ
കടന്നുപോകെ
പൊടുന്നനെ
നടുക്കുവെച്ച്
പച്ചതെളിഞ്ഞ അന്ധാളിപ്പ്
ശില്പമാക്കിയവനെ
റോഡരികില്‍
ചാരിനിര്‍ത്തിയിരിക്കുന്നു

അവന്റെയൊരു കണ്ണ്
പച്ചയും
മറുകണ്ണ് ചുവപ്പുമായ്
മാറി മാറി തെളിയുന്നു

മഞ്ഞനിറം തെളിയാത്തതിനാല്‍
കേടുവന്ന സിഗ്നല്‍പോസ്റ്റെന്നേ
കണ്ടവരാരും പറയൂ

6 comments:

ajith said...

ചുവപ്പ്
മഞ്ഞ
പച്ച

ഗോ....

എം പി.ഹാഷിം said...

good!

പി. വിജയകുമാർ said...

മികവുറ്റ കൽപന. ഇരുമിഴിയല്ലാതെ നടുമിഴിയില്ലാത്ത, 'കേടു വന്ന സിഗ്നൽ പോസ്റ്റിന്റെ' ചിത്രം നന്നായി.

മുകിൽ said...

yes. nadumizhiyillatha kedu vanna signal post

Arjun Puthusseri said...

adipoli

ചീരാമുളക് said...

ആദ്യനാലു വരികൾ ഒരുപാടിഷ്ടമായി. നല്ല കവിത

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP