മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില് വിരിച്ച
പരമ്പുകളില്
ഉളളവനേയും ഇല്ലാത്തവനേയും വേര്തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്
വീടിനു മുന്നില്
ചളിവരമ്പുകള്ക്കു നടുവില് വിടര്ത്തിയ
വലിയ പരമ്പുകളില്
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു
പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്ക്കുളളില്
എലികള് പെറ്റു പെരുകി
കൊട്ടിലിനുളളില്
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു
ടെറസ്സിനു മുകളില്
സിമന്റു മുറ്റങ്ങളില്
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്മകളില്
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !
ഒറ്റയ്ക്കാവുമ്പോൾ
2 weeks ago