കുഞ്ഞിത്താറാവുകളെ
റോഡിനരികിലൂടേ
നടത്തിക്കൊണ്ടു പോകുന്നു
നീണ്ട കോലിന്‍തുമ്പില്‍
തൂങ്ങിയാടുന്ന
വെളുത്ത പ്ലാസ്റ്റിക് കവറിന്റെ
താളത്തിനൊപ്പം
അവയങ്ങനെ കൂട്ടമായ് പോകുന്നു
വാഹനങ്ങളുടെ
നിലയ്ക്കാത്ത ഒഴുക്ക്
ഞെട്ടിക്കുന്ന ഹോണ്‍
ബ്രേക്കുര
കുഞ്ഞിത്താറാക്കൂട്ടത്തെ
പേടിപ്പിക്കുന്നു
മരണത്തെ മുഖാമുഖം കാണുന്ന പോലെ
അന്ധാളിപ്പിക്കുന്നു
പിറകില്‍ നിന്നൊരു
കാല്‍ത്തളള്, അവയെ
കൊയ്തെടുത്ത
നെല്‍പ്പാടമോര്‍മിപ്പിക്കുന്നു
കുഞ്ഞിത്താറാക്കൂട്ടം
ഇടയ്ക്കൊരു ത്രികോണമാകുന്നു
വെയിലത്ത് വിളമ്പിയുണ്ണാനിട്ട
നാക്കിലയാകുന്നു, പാതിതിന്ന
പപ്പടമാകുന്നു
എപ്പോഴോ
ആകാശത്തേക്കു വിലപിക്കുന്ന
കണ്ണുകളാകുന്നു
കുഞ്ഞിത്താറാക്കൂട്ടത്തെ
നയിക്കുന്നൊരമ്മത്താറാവായ്
കൊയ്ത്തുകഴിഞ്ഞ ചെളിക്കണ്ടത്തില്‍ നിന്ന്
ഞാനിനിയെപ്പോഴാണാവോ
കയറിവരിക.
ഒറ്റയ്ക്കാവുമ്പോൾ
2 weeks ago