കറിയ്ക്കരിയുമ്പോള്
പുസ്തകം വായിക്കുക
സൈക്കിള് ചവിട്ടുമ്പോള്
തെങ്ങിന് തടമെടുക്കുക
കിളച്ച മണ്ണില്
പച്ചക്കറി നടുമ്പോള്
കമുകില് നിന്ന്
പഴുക്കടയ്ക്കയും കുരുമുളകും പറിക്കുക
ഒരു തീവണ്ടിയില് കയറി
വടക്കോട്ടു പായുമ്പോള്
മറു തീവണ്ടിയില് കാറ്റുകൊണ്ട്
കിഴക്കോട്ട് കുതിക്കുക
ഒരു കണ്ണ് ആകാശത്തിനും നക്ഷത്രങ്ങള്ക്കും കൊടുത്ത്
മറ്റൊരു കണ്ണുകൊണ്ട്
ഭൂമിയ്ക്കുകുറുകെ ഒരു വരവരയ്ക്കുക
ഒരേ സമയം
ഒരു കാര്യംമാത്രമേ ചെയ്യാന് കഴിയുന്നുള്ളൂ
എന്ന സ്വത്വപരിമിതികളെ മറികടക്കാനുള്ള
ചില പരീക്ഷണങ്ങളാണിവ
.
ഒറ്റയ്ക്കാവുമ്പോൾ
2 weeks ago