രാത്രിയൊരു
പിടക്കോഴിയാകുമ്പോള്‍
പകലൊരു പൂവന്‍കോഴിയാകുന്നു
പകലൊരു
പിടക്കോഴിയാകുമ്പോള്‍
രാത്രിയൊരു പൂവന്‍കോഴിയാകുന്നു
ഇങ്ങനെ രൂപാന്തരിച്ചും
ഇണചേര്‍ന്നും
രാപ്പകലുകളിടുന്ന മുട്ടകളാണ്
രാവിലത്തേം വൈകീട്ടത്തേം സൂര്യന്‍ !
ഒറ്റയ്ക്കാവുമ്പോൾ
2 weeks ago
12 comments:
രാവിലത്തേം വൈകിട്ടത്തേം സൂര്യനെ
ഉണ്ടാക്കാന്‍ ഇത്രയൊക്കെ വേണമല്ലേ?അപ്പോള്‍ ചന്ദ്രനോ?
നല്ല രസമായിട്ടുണ്ട്. കണ്ടുപിടുത്തം തന്നെ. ചന്ദ്രബിംബമെടുത്ത് എന്നാണ് അനീഷ് ചാണയാക്കിയരയ്ക്കാൻ തുടങ്ങുന്നത്?
എന്റീശ്വരാ. ഓര്‍മ്മയില്‍ എന്നും നില്‍ക്കാവുന്ന നിര്‍വ്വചനം. ചുവന്ന മുട്ട മാത്രമേ ഇടൂ ഈ കോഴി. അതുകൊണ്ടു ചന്ദ്രന്റെ കാര്യം പരിഗണിക്കില്ല,ല്ലേ
:)
വളരെ രസകരമായ ഒരു നിരീക്ഷണം.
അനീഷേട്ടാ നല്ല കവിത..:)
ചില കുഞ്ഞുകവിതകള്‍ കൊണ്ട് മനുഷ്യനെ കൊതിപ്പിക്കുന്ന ഒരു രീതിയുണ്ട് അനീഷിന്.. നന്ദി..
ഹി ഹി ..നന്നായിരിക്കുന്നു
എന്തൊരു വെളിച്ചം!
കുഞ്ഞു കവിത;കുഞ്ഞു സൂര്യന്‍-നന്നായി അനീഷ്.
:) :) :) ഇഷ്ടമീ കവിത!
നല്ല ക...വി...ത.
നല്ല നിരീക്ഷണം.
Post a Comment