പാനീസിന്റെ വെളിച്ചമായിരുന്നു
തട്ടുകടയിലെ സംസാരങ്ങള്‍ക്ക്
പുഴുങ്ങിയ മുട്ടയ്ക്കുമതെ
കുടിച്ചുമതിവരാത്ത രാത്രിക്ക്
നിലാവൊഴിച്ചു കൊടുക്കുന്ന
കായലോരം
മറ്റെങ്ങും പോകാനില്ലാതെ
വന്നവരുണ്ട്
മറ്റെങ്ങോ പോകുംവഴി
തങ്ങിയവരുണ്ട്
എന്നും വരുന്നവരും
ഇനിയൊരിക്കലും വരാത്തവരും
തമ്മില്‍ പരിചയപ്പെടുന്നു
അതൊക്കെയല്ലേ ജീവിതം
കോള്‍പ്പാടങ്ങളുടെ വെള്ളവും പച്ചപ്പും
കണ്ടുപോകുമ്പോള്‍
റോഡരികില്‍
കോര്‍മ്പയില്‍
പിടയ്ക്കുന്ന വരാലുകളെ കാണിക്കുന്നു
വിലപെശുമ്പോള്‍ വിശന്നുറങ്ങുന്ന
വീടിനെക്കുറിച്ചയാള്‍ പറയുന്നു
(പൊരിച്ച മീനിന്റെ രുചിയില്‍
ഒരു വീടിന്റെ സങ്കടം
ഉപ്പുപോലെ അലിഞ്ഞിരിക്കുന്നു)
തട്ടുകടയിലിരിക്കുമ്പോള്‍
അതെല്ലാം വെറുതെ ഓര്‍മവരുന്നു
അതുകൊണ്ടാവും
കവിതയില്‍ അവരുമുള്ളത്
പതിഞ്ഞതും
അല്ലാത്തതുമായ സംസാരങ്ങള്‍മുഴുവന്‍
കേട്ടുകിടക്കുകയാണ്
കായലെന്നുതോന്നും
ഇങ്ങനെയൊക്കെയാണ്
പാനീസിന്റെ വെളിച്ചം
തട്ടുകടയ്ക്ക് ജീവന്‍കൊടുക്കുന്നത്..!
തട്ടുകടയിലെ സംസാരങ്ങള്‍ക്ക്
പുഴുങ്ങിയ മുട്ടയ്ക്കുമതെ
കുടിച്ചുമതിവരാത്ത രാത്രിക്ക്
നിലാവൊഴിച്ചു കൊടുക്കുന്ന
കായലോരം
മറ്റെങ്ങും പോകാനില്ലാതെ
വന്നവരുണ്ട്
മറ്റെങ്ങോ പോകുംവഴി
തങ്ങിയവരുണ്ട്
എന്നും വരുന്നവരും
ഇനിയൊരിക്കലും വരാത്തവരും
തമ്മില്‍ പരിചയപ്പെടുന്നു
അതൊക്കെയല്ലേ ജീവിതം
കോള്‍പ്പാടങ്ങളുടെ വെള്ളവും പച്ചപ്പും
കണ്ടുപോകുമ്പോള്‍
റോഡരികില്‍
കോര്‍മ്പയില്‍
പിടയ്ക്കുന്ന വരാലുകളെ കാണിക്കുന്നു
വിലപെശുമ്പോള്‍ വിശന്നുറങ്ങുന്ന
വീടിനെക്കുറിച്ചയാള്‍ പറയുന്നു
(പൊരിച്ച മീനിന്റെ രുചിയില്‍
ഒരു വീടിന്റെ സങ്കടം
ഉപ്പുപോലെ അലിഞ്ഞിരിക്കുന്നു)
തട്ടുകടയിലിരിക്കുമ്പോള്‍
അതെല്ലാം വെറുതെ ഓര്‍മവരുന്നു
അതുകൊണ്ടാവും
കവിതയില്‍ അവരുമുള്ളത്
പതിഞ്ഞതും
അല്ലാത്തതുമായ സംസാരങ്ങള്‍മുഴുവന്‍
കേട്ടുകിടക്കുകയാണ്
കായലെന്നുതോന്നും
ഇങ്ങനെയൊക്കെയാണ്
പാനീസിന്റെ വെളിച്ചം
തട്ടുകടയ്ക്ക് ജീവന്‍കൊടുക്കുന്നത്..!