Wednesday, August 30, 2017

പാഴ്സൽ



ഗ്നതയുടെ
തോന്നലോ ലജ്ജയോ ഇല്ലാതെ
ഒരു കോഴി
ദുർമേദസ്സുരുകിയൊലിച്ച്
നെഞ്ചു തുളച്ചിട്ട
ദു:സ്വപ്നങ്ങളിൽ കറങ്ങുന്നു
അതിനെ തിന്നാൻ
വിശന്ന വായിൽ
കാത്തിരിപ്പുണ്ട്
മൂന്നു കുറുക്കന്മാർ
പുല്ലിനുള്ളിലിരുട്ടിൽ
പതുങ്ങിയിരുന്ന്
ഒരു ചെന്നായ
പണമെണ്ണി ലാഭം തിട്ടപ്പെടുത്തുന്നു
വനത്തിനുള്ളിൽ
പലയിടങ്ങളിൽ
പലരുമിരുന്ന്
പലതും കടിച്ചു വലിക്കുന്നുണ്ട്
പാഴ്സലാണ് എനിക്കു വേണ്ടത്
ഒരു കരടി
അതു കൊണ്ടുവന്നു
ഭയന്നു കൊണ്ട് വാങ്ങിച്ചു
പുറത്തിറങ്ങി
കാടിനുള്ളിലേക്ക്
കയറിപ്പോകുന്നു
മൾട്ടിനാഷണൽ കമ്പനിയുടെ സ്യൂട്ടണിഞ്ഞ
കടുവയും കുട്ടികളും
ഗുഹയിൽ നിന്നെന്ന പോലെ
വനത്തിനുള്ളിൽ
മുഴക്കങ്ങൾ
മഴ പെയ്തിട്ടുണ്ട്
വൈകുന്നേരത്തിന്റെ 
നഗരവെളിച്ചത്തിൽ 
റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിൽ
കൊമ്പല്ലുകളൊന്നു തിളക്കി
ഒരോട്ടോ പിടിച്ചു!

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP