Thursday, April 2, 2009

പാവം




റ്റപ്പെട്ടതു കൊണ്ടാവും
ഒരു കുളക്കോഴി
ഇടയ്ക്കിടെ
വീട്ടുപരിസരത്ത്
ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടിട്ടുണ്ട്

പറമ്പില്‍ വീണ
കരിയിലകളില്‍ പതിഞ്ഞ
അതിന്റെ നേര്‍ത്ത കാലൊച്ച
ഉച്ചയുറക്കത്തെ
ഭയപ്പെടുത്തിയിട്ടുണ്ട്

പൂമരത്തില്‍
ചേക്കേറി
ഉറക്കം നഷ്ടപ്പെട്ട്
അലക്ഷ്യമായ്
ഇരുട്ടിലേക്കു പറന്നത്
ശീതീകരിച്ച പാതിരാമുറിയില്‍
കാതോര്‍ത്തിട്ടുണ്ട്

കടുത്ത വേനലിലും വെളളം വറ്റാതിരുന്ന
ഒരു കുളത്തിനു മുകളിലാണ്
ഈ വീടിരിക്കുന്നതെന്ന്
പഴയൊരു കൂട്ടുകാരന്‍
ഓര്‍മിപ്പിച്ചത്
തമാശയായിരുന്നില്ല

ഈ വീടിനടിയില്‍
ഒരു കുളമുണ്ടെന്നും
കൂട്ടമായ് ചേക്കേറിയിരുന്ന
പൊന്തക്കാടിനിടയിലേക്ക്
ഇവിടെവിടെയോ
ഒരു വഴിയുണ്ടാകുമെന്നും
ആ പാവം സ്വപ്നം കാണുന്നുണ്ടാവണം!

26 comments:

ശെഫി said...

പാവം ആ പുറത്താക്കപ്പെട്ടവൻ

പകല്‍കിനാവന്‍ | daYdreaMer said...

:)
കയ്യേറ്റം... !

ഇഷ്ടമായി...

പാവപ്പെട്ടവൻ said...

ഒറ്റപ്പെടലിന്‍റെ ദുര്‍വിധിയില്‍ നിന്നാണ് മുര്‍ച്ചയുള്ള ചോദ്യങ്ങള്‍ തല ഉയര്‍ത്തുന്നത് .
മനോഹരം ആശംസകള്‍

ചങ്കരന്‍ said...

വീടിനു ഒരു പാറാവാകാമായിരുന്നില്ലെ??

പാറുക്കുട്ടി said...

പാവം.

ഹന്‍ല്ലലത്ത് Hanllalath said...

ആശംസകള്‍..

ഏറുമാടം മാസിക said...

vaikiyaanu kaanaanaayathu.nalla kavithakal.chithrangalum.veentum kaanaam

ഏറുമാടം മാസിക said...

vaikiyaanu sradhayil pettathu.nalla kavithakal.chithrangalum.nannaayi.veendum kanaam.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാവം തന്നെ .

“കരിയിലകളില്‍ പതിഞ്ഞ
അതിന്റെ നേര്‍ത്ത കാലൊച്ച“

കരിയിലകളിലെ നേര്‍ത്ത കാലൊച്ചകള്‍ എന്നും മതി ല്ലെ :)

kadathanadan:കടത്തനാടൻ said...

സൂക്ഷിക്കുക....കുളക്കോഴിക്കണ്ണിൽ ഉള്ളറിഞ്ഞു നോക്കിയാൽ പടയൊരുക്കത്തിന്റെ തീക്കനൽ കാണാതിരിക്കില്ല.

prasanthcs said...

അഭിനന്ദനങ്ങള്‍...നാലു പേര്‍ വായിച്ചാല്‍ ഇതു മനസ്സിലാകും..

prasanthcs said...

അഭിനന്ദനങ്ങള്‍...നാലു പേര്‍ വായിച്ചാല്‍ ഇതു മനസ്സിലാകും..

joice samuel said...

ആശംസകള്‍...!!!
സസ്നേഹം,
ജോയിസ്..!!

Dreamy man walking said...

nalla kavitha..

Sureshkumar Punjhayil said...

Swapnangal ellaypozum angineyanu... Nannayirikkunnu.. Ashamsakal...!!!

Unknown said...

aarkkum manasilakuna lalithamaya kavitha, asamsakal

roshin, dubai

Anonymous said...

വറ്റാത്ത ഉറവുകളെ നഷ്ടപ്പെടുത്തിയവര്‍ക്ക് താക്കീത്...

naakila said...

നന്ദി പ്രിയ ശെഫി,
പകല്‍ക്കിനാവന്‍,
പാവപ്പെട്ടവന്‍ ,
ചങ്കരന്‍,
പാറുക്കുട്ടി,
hAnLLaLaTh,
നാസര്‍ ,
ഒതുക്കിപ്പറയണമെന്ന് ഓര്‍മപ്പെടുത്തിയതിന് പ്രിയ ഉണ്ണികൃഷ്ണന്‍,
തീക്കനല്‍ തിരിച്ചറിഞ്ഞ കടത്തനാടന്‍,
വിഷ്ണു,
ആശംസകള്‍ അറിയിച്ച മുല്ലപ്പൂവ്,
ജേക്കബ്,
സുരേഷ്,
രോഷന്‍,
നല്ല വായനയ്ക്ക് ഷാജു

എം.കെ.ഹരികുമാര്‍ said...

anish
thanks. nanaayi.
mk

റഫീക്ക്.പി .എസ് said...

പ്രകൃതി സ്നേഹത്തിന്റെ കവിതകള്‍ ഒന്ന് കൂടി ...ഒപ്പം ഓര്‍മകളുടെയും
വളരെ നന്ദി അനീഷ്‌
എല്ലാ ഭാവുകങ്ങളും നേരുന്നു
എഴുതൂ ഇനിയും ,നമ്മള്‍ വികലമാകുന്ന പ്രകൃതിയെ കുറിച്ച് ...

രാജേഷ്‌ ചിത്തിര said...

puraththakkapedalinte theeshnatha

nannaayi

vishnu said...

PAVAM VALARE NANNAYITUNDU

വിജയലക്ഷ്മി said...

nannaayittundu kavitha.evide nokkiyaalum kayyettam thanne..

ravi said...

nannayittunde,valare nalla kavitha

ravi said...

valare nalla kavtha,ormkale thalolicha kavitha

ravi said...

ormakale thalolicha kavitha

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP