Monday, June 7, 2010

ദൈവത്തിനും വേണ്ടാത്ത വാക്ക്




ശരിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ

കൈയ്യിലിരുന്നൊരു
ചില്ലറത്തുട്ട്
അവര്‍ക്കുനേരെ നീട്ടി
ക്കൊണ്ടുറക്കെപ്പറഞ്ഞു
പോ...പോ...
കുട്ടികളുമുറക്കെച്ചിരിച്ചു പറഞ്ഞു

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.

(പുതുകവിത)

10 comments:

Kalavallabhan said...

"ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ "
നന്നായിട്ടുണ്ട്

Mohamed Salahudheen said...

മറ്റേയിടത്തഭിപ്പ്രായമിട്ടിട്ടുണ്ട്. നന്നായി

Unknown said...

nannayi

മുകിൽ said...

എവിടെയോ വേദന ഉടക്കി.. നല്ലത്.

Unknown said...

മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.
കഷ്ടം.,

sm sadique said...

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

സങ്കടങ്ങൾ പാറമടയിൽ നിന്നും ചീളുകളായും പാറകളായും പിറവി കൊള്ളുന്നു.

naakila said...

നാക്കിലയില്‍ വിരുന്നു വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

Sreeja Raman said...

Daivathinu veandaatha vaaku fabulous aayirikkunnu, ee sannarbhathil. malayalathil ezhuthan sadhikkathirikumbol njanu swayam orthu pokunnu parayano athu ennu.

ധന്യാദാസ്. said...

അടുത്തയിടെ വായിച്ച കവിതകളില്‍ മനസ്സില്‍ തട്ടിയ കവിതകളില്‍ ഒന്നാണ് ഇത്.. സംസാരഭാഷയ്ക്കും നാട്ടുകാഴ്ച്ചകള്‍ക്കും കവിതകളില്‍ ഉള്ള സ്വാധീനം, വളരെ നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു.
വായനയ്ക്കിപ്പുറം വല്ലാത്ത നോവുമായി കവിതയില്‍ നിന്ന് കണ്ണെടുക്കേണ്ടി വരുന്നു..

ആശംസകള്‍ ..

അനൂപ്‌ .ടി.എം. said...

ശരത്തിന്‍റെയും , എം. ജി ശ്രീകുമാറിന്‍റെയുമൊക്കെ വാക്കുകള്‍ കടമെടുക്കുമ്പോള്‍ നല്ല ''ഫീല്‍'' ഉണ്ടാക്കിയ കവിത...

മികച്ചത്..ആശംസകള്‍...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP