പക്ഷികളുടെ ചിത്രമെടുക്കാന്‍
വനത്തിലേക്കു പോകുന്നു
കരിമ്പാറകള്‍
പിന്നെയും കറുത്തു
പൊള്ളുമുച്ചയാകുന്നു
കൈയിലിരുന്ന വെള്ളക്കുപ്പികള്‍
ഇല്ലാത്തവന്റെ പള്ളപോലെ
പേടിച്ചു പേടിച്ച്
കാലിയാകുന്നു
പാറയ്ക്കു മുകളിലൊരു
കാലിക്കുപ്പിവെച്ച്
ചിത്രമെടുത്ത്
കാറ്റില്‍പ്പറത്തുന്നു
അമ്പേറ്റ്
വേച്ചുവേച്ച് വീഴാനായുന്ന
പെരിയ രാക്ഷസസമാനമീ
വൃക്ഷങ്ങളെന്നലറാന് തോന്നുന്ന പകല്‍
ദാഹിച്ചൊടുങ്ങിയ
പക്ഷികളുടെ ചിത്രമെടുക്കാന്‍
കാത്തുകാത്തിരിയ്ക്കുന്നു
പാറയ്ക്കു മുകളില്‍വെച്ച
കാലിക്കുപ്പിയ്ക്കു ചിറകുവന്ന്
ശിഖരങ്ങളില്‍ നിന്നു
ശിഖരങ്ങളിലേക്കൊന്നായ്-
രണ്ടായ്-
നാലായെട്ടായങ്ങനെയങ്ങനെ
യൊരു പക്ഷിക്കൂട്ടം
പറന്നു പോണതുകണ്ട്
വിസ്മയം കൊണ്ട്
മലയിറങ്ങുന്നു
5 comments:
നന്നായി. ഏതായാലും മനുഷ്യർ തിരിച്ചു കൊണ്ടുപോകില്ല, കുപ്പി പറന്നു പോകട്ടെ.
വെള്ളക്കുപ്പികള്‍
ഇല്ലാത്തവന്റെ വയറുപോലെ
പേടിച്ചു പേടിച്ച്
കാലിയാകുന്നു
..
nice imagery
കാറ്റില്‍ പറക്കാത്ത ചിത്രം,കവിത-നന്ദി അനീഷ്!
അനീഷേട്ടാ എന്തു പറ്റി?
Post a Comment