Sunday, July 24, 2011

രാവിലത്തേം വൈകീട്ടത്തേം സൂര്യന്‍

രാത്രിയൊരു
പിടക്കോഴിയാകുമ്പോള്‍
പകലൊരു പൂവന്‍കോഴിയാകുന്നു
പകലൊരു
പിടക്കോഴിയാകുമ്പോള്‍
രാത്രിയൊരു പൂവന്‍കോഴിയാകുന്നു
ഇങ്ങനെ രൂപാന്തരിച്ചും
ഇണചേര്‍ന്നും
രാപ്പകലുകളിടുന്ന മുട്ടകളാണ്
രാവിലത്തേം വൈകീട്ടത്തേം സൂര്യന്‍ !

12 comments:

Njanentelokam said...

രാവിലത്തേം വൈകിട്ടത്തേം സൂര്യനെ
ഉണ്ടാക്കാന്‍ ഇത്രയൊക്കെ വേണമല്ലേ?അപ്പോള്‍ ചന്ദ്രനോ?

ശ്രീനാഥന്‍ said...

നല്ല രസമായിട്ടുണ്ട്. കണ്ടുപിടുത്തം തന്നെ. ചന്ദ്രബിംബമെടുത്ത് എന്നാണ് അനീഷ് ചാണയാക്കിയരയ്ക്കാൻ തുടങ്ങുന്നത്?

മുകിൽ said...

എന്റീശ്വരാ. ഓര്‍മ്മയില്‍ എന്നും നില്‍ക്കാവുന്ന നിര്‍വ്വചനം. ചുവന്ന മുട്ട മാത്രമേ ഇടൂ ഈ കോഴി. അതുകൊണ്ടു ചന്ദ്രന്റെ കാര്യം പരിഗണിക്കില്ല,ല്ലേ

എം പി.ഹാഷിം said...

:)

അനൂപ്‌ .ടി.എം. said...

വളരെ രസകരമായ ഒരു നിരീക്ഷണം.
അനീഷേട്ടാ നല്ല കവിത..:)

സ്മിത മീനാക്ഷി said...

ചില കുഞ്ഞുകവിതകള്‍ കൊണ്ട് മനുഷ്യനെ കൊതിപ്പിക്കുന്ന ഒരു രീതിയുണ്ട് അനീഷിന്.. നന്ദി..

Unknown said...

ഹി ഹി ..നന്നായിരിക്കുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തൊരു വെളിച്ചം!

ആര്‍. ശ്രീലതാ വര്‍മ്മ said...

കുഞ്ഞു കവിത;കുഞ്ഞു സൂര്യന്‍-നന്നായി അനീഷ്‌.

Unknown said...

:) :) :) ഇഷ്ടമീ കവിത!

ASOKAN T UNNI said...
This comment has been removed by the author.
Manoj vengola said...

നല്ല ക...വി...ത.
നല്ല നിരീക്ഷണം.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP