Tuesday, August 9, 2011

കറങ്ങുന്ന...


കറങ്ങുന്ന പമ്പരം
നൂലുകൊണ്ടെടുക്കുകയാണൊരു കുട്ടി

അവന്റെ കൗതുകം
മുറ്റത്തിന്നോരത്തെ
കാശിത്തുമ്പകളില്‍
കണ്ടുകൊണ്ടിരുന്ന വെയില്‍
കണ്ണുചിമ്മിത്തുറന്നതും
ചുറ്റും വട്ടംവരച്ച്
നൂലുചുറ്റി വെച്ച പമ്പരങ്ങളെ
എറിഞ്ഞുതെറിപ്പിച്ച കൂട്ടുകാരെ
അതുവഴിപോയൊരാളോര്‍മിക്കുന്നു

ഏറുകൊണ്ട
പമ്പരംപോലെ
കളത്തിനുപുറത്തുതെറിച്ചൊരാളുടെയുടല്‍
ട്രാക്കില്‍ നിന്നെടുത്തു മാറ്റുന്നു
ണ്ടതേ സമയം
മറ്റൊരിടത്ത്

കറങ്ങുന്ന ഭൂമി
കൈയിലെടുത്തു കാണിക്കു
മൊരാളിതെല്ലാം കണ്ടു
ചിരിക്കുന്നതുനോക്കി
ഒരിക്കല്‍ക്കൂടി നോക്കി
ഒന്നും മിണ്ടാതെ
കറങ്ങുന്ന ജീവിതത്തെ
കയറു കൊണ്ടെടുക്കുന്നു.

14 comments:

Aadhi said...

ദഹിക്കാന്‍ അല്പം റിസ്കാ .....രണ്ടു മൂന്ന് തവണ വയ്ച്ചു നോക്കണം ....എന്തായാലും കൊള്ളാട്ടോ

ശ്രീനാഥന്‍ said...

കറങ്ങുന്ന പമ്പരം - കാശിത്തുമ്പ പൊട്ടിത്തെറിക്കുന്ന ഭീകരത, പമ്പരം -നൂൽ, കറങ്ങുന്ന ജീവിതം- കയർ.. ട്രാക്കിലെ ഉടൽ- കൌതുകം-ഭീകരത.

മുകിൽ said...

നൂലുചുറ്റി വെച്ച പമ്പരങ്ങളെ എറിഞ്ഞുതെറിപ്പിച്ച കുഞ്ഞു കൂട്ടുകാര്‍, ഏറുകൊണ്ട പമ്പരംപോലെ
കളത്തിനുപുറത്തുതെറിച്ചൊരാളുടെയുടല്‍ ട്രാക്കില്‍ നിന്നെടുക്കുന്നൊരാള്‍, കറങ്ങുന്ന ഭൂമിപമ്പരത്തെ കയ്യിലെടുത്തു പുഞ്ചിരിക്കുന്നവനെക്കണ്ട്
ഒന്നും മിണ്ടാതെ കറങ്ങുന്ന ജീവിതത്തെ കയറു കൊണ്ടെടുക്കുന്ന മറ്റൊരാള്‍!
എത്ര ബിംബങ്ങള്‍! പമ്പരത്തില്‍ കറങ്ങുന്ന ബിംബങ്ങള്‍..
അനീഷ്, സുന്ദരം..അഭിനന്ദനങ്ങള്‍.

നന്ദിനി said...

ഒരു കവിതയില്‍ പല അര്‍ത്ഥതലങ്ങള്‍............

നന്നായിരിക്കുന്നു .....

naakila said...

ആദി
ശ്രീനാഥന്‍ മാഷേ
മുകില്‍
നന്ദിനി

ആഴമുള്ള വായനക്ക്
എല്ലാവര്‍ക്കും നന്ദിയോടെ സ്നേഹത്തോടെ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രപഞ്ചത്തിന്റെ,ഭൂമിയുടെ,മനുഷ്യരുടെ ജീവിതചിത്രങ്ങള്‍ പോലെ തോന്നിപ്പിച്ചു.

praveen mash (abiprayam.com) said...

ഒരു പമ്പരം കോരിയെടുത്തു കയ്യില്‍ വച്ച് കറക്കുംബോഴുള്ള ഒരു സുഖം ...!

Unknown said...

നന്നായിരിക്കുന്നു അനീഷ്.. :)

പകല്‍കിനാവന്‍ | daYdreaMer said...

ishtamayi aneesh.

ആര്‍. ശ്രീലതാ വര്‍മ്മ said...

nannayi anish,aashamsakal!

Mohammed Kutty.N said...

നന്നായി. മിഴിതുറക്കുന്ന വാക്കുകള്‍....

Mahendar said...

assalaayi.. avasaana paragraphile oru nullu avyakthatha ozhichaal..

Unknown said...

അനീഷ്,
നന്നായിരിക്കുന്നു

എം പി.ഹാഷിം said...

നന്നായി

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP