ഇപ്പൊ തിരിച്ചുവിളിയ്ക്കാ
മെന്നു പറഞ്ഞ്
മറന്നുപോയവരുടെ കാര്യം നില്ക്കട്ടെ
ഇപ്പൊ വിളിക്കും
വിളിക്കുമെന്നു വിചാരിച്ച്
മണിക്കൂറുകളോളം
വിരസതയുടെ മണലിലിരുന്ന്
കുഴിച്ചുകുഴിച്ചു
തുരങ്കമുണ്ടാക്കി
അതിലിറങ്ങിപ്പോയവരാണ്
ഇടയ്ക്കു കാറ്റുകൊള്ളാന്‍വരുന്ന
ഈ കടല്‍ ഞണ്ടുകള്‍
ആ മണിക്കൂറുകളുടെ കാര്യമോ
ഇപ്പൊ വിളിയ്ക്കും
വിളിക്കുമെന്ന
ഹൃദയമിടിപ്പുകളെണ്ണി
കടലകൊറിച്ചിരിക്കാന്‍
കൂട്ടിരുന്ന്
മടുപ്പുകൊണ്ട്
മുളച്ചുപടര്‍ന്ന
മരച്ചുവട്ടില്‍
കൂച്ചുവിലങ്ങിട്ട്
ചിന്നം വിളിച്ച്
മദംപൊട്ടിയത്
കാര്‍മേഘമായ്
മാറിയത്
കണ്ടില്ലേ
ഇപ്പൊ വിളിയ്ക്കാമെന്നു പറഞ്ഞ്
ഷവര്‍മ ഹട്ടിലേക്കോ
ഫേസ് ബുക് ചാറ്റിലേക്കോ
കയറിപ്പോയതിന്റെ
കലിപ്പുമുഴുവന്‍ തീര്‍ക്കുകയാണ്
ഇടി
വെട്ടി
പെയ്ത് !
9 comments:
വിളിയ്ക്കും വിളിയ്ക്കും എന്ന പ്രതീക്ഷ,ഹൃദയമിടിപ്പുകളെണ്ണി.. ഇടി വെട്ടിപ്പോകും. നല്ല കവിത.
ഇപ്പോഴത്തെ 'ചില കാര്യങ്ങള്‍ '
മനസ് കടലാകുന്നു
ഇളകി മറഞ്ഞു ആര്‍ത്തു വിളിച്ചു
വേലിയേറ്റവും വേലിയിറക്കവും വന്നു പോയി
കടല്‍ പാമ്പുകള്‍ വിഷം ചീറ്റി വെളുത്ത പകലിലേക്ക്
രക്ഷപെടാന്‍ കുതരുന്നു
വാല് തുമ്പുകള്‍ കേട്ടിയിടപ്പെട്ടവ ....
രേതസ്സ് മണക്കുന്ന കുംഭങ്ങളില്‍
രക്തം വഹിച്ചു മത്സ്യ കന്യക
കാമം വമിക്കുന്ന ചുണ്ട് കൊണ്ട്
അവള് അത് ഇടയ്ക്കിടയ്ക്ക് മോന്തുന്നു
കരയിലെ മണല്‍ തരികളെ കാര്‍ന്നു കാര്‍ന്നു
കൊതി മാറാതെ വീണ്ടും വായ പിളര്‍ത്തുന്ന തിരമാലകള്‍
എന്നാണീ തിരയോന്നടങ്ങുക
തിരയടങ്ങിയ കടല്‍ പൊത്തിലേക്ക്
തല വലിക്കുന്ന സര്‍പ്പമാണ്
വീണ്ടും പുറത്തു വരാന്‍
മുങ്ങുന്ന സൂര്യന് മേഘപടലങ്ങള്‍ കൊണ്ട്
മാരാലയിടുന്ന സന്ധ്യക്ക്
അത് വീണ്ടും പുറത്തു വരും
നിന്നെ മുന്നില്‍ നിര്‍ത്തി എന്നോട് യുദ്ധം ചെയ്യാന്‍
ചിലപ്പോള്‍ ഞാന്‍ തോറ്റു പോകും
ആയിരം ശരങ്ങളില്‍ താങ്ങി നിന്നു
ഞാന്‍ നിന്നോടന്നു യാത്ര പറയും....
കൊള്ളാം..ഇഷ്ടായി..! എന്റെ കവിതകൂടി ഒന്നു നോക്കൂ...............
കാത്തിരിപ്പിന്റെ വിരസനിമിഷങ്ങളുടെ മനോഹരമായ മനോഹരമായ വ്യാഖ്യാനം.ഒടുവില്‍ കടല്‍ത്തീരത്തെ മഴയില്‍ മാഞ്ഞുപോകുന്ന വിരസതയുടെ തുരങ്കങ്ങള്‍ ..വളരെ ഇഷ്ടപ്പെട്ടു.
നല്ല കവിത.ഇഷ്ടമായി. അഭിനന്ദനങ്ങള്‍ നല്ല വരികള്‍ക്ക്...
ഇടി
വെട്ടി
പെയ്ത് !
good poem
Post a Comment