ചോരയില്‍ നിന്ന്
ഹീമോഗ്ലോബിനടര്‍ത്തി
മാറ്റിയാല്‍
തലേന്നു രാത്രി പെയ്തതിന്റെ
ഒരല്പം മഴവെള്ളം മാത്രമല്ലാതെ
മറ്റൊന്നും കാണാനാവില്ല,
മണ്ണില്‍
റോഡരികില്‍,
തെരുവില്‍ *
കുടപിടിച്ചു നനയാതെ
ചുറ്റും കൂടിനില്‍ക്കുമ്പോള്‍
വലയില്‍ കുരുങ്ങാത്ത
കൊമ്പന്‍സ്രാവുകളുള്ള
കടല്‍പോലെ ആകാശം
എത്ര ശാന്തം
നിശ്ശബ്ദം
ഉണങ്ങാത്ത മുറിവുകളില്‍ നിന്നിപ്പോഴും
രക്തം കിനിയുന്നുണ്ട്
ഒരല്പം മഴവെള്ളമല്ലാതെ
മറ്റൊന്നുമല്ലതെന്ന്
തുടച്ചു കളയുമ്പോഴും
അതിന്റെ കനല്‍ച്ചൂട്
പൊള്ളിക്കുന്നല്ലോ
പൊള്ളിക്കുന്നല്ലോ നമ്മളെ !
* വരൂ, ഈ തെരുവുകളിലെ രക്തം കാണൂ (ചില കാര്യങ്ങളുടെ വിശദീകരണം ..
പാബ്ലോ നെരൂദ)
6 comments:
ഇനിയും മഴകള്‍ പെയ്യാനുണ്ടെങ്കിലും, അതൊന്നും മതിയാകില്ല ഈ നെഞ്ചിലെ കനല്‍ കെടുത്താന്‍..അതൊന്നും മതിയാകില്ല ഈ തെരുവിലെ ചോരക്കറ മായ്ച്ചു കളയാന്‍..
നല്ല ആശയങ്ങള്‍ ഒരു മഴ പോലെ ഇനിയും ഇനിയും പെയ്തിറങ്ങട്ടെ എന്ന് ആശംസിക്കുന്നു..അഭിനന്ദനങ്ങള്‍..
അനീഷ്, ഒരു മഴയ്ക്കും കഴുകിക്കളയാത്ത ചോരയുടെ മണം തെരുവിൽ നിറഞ്ഞു നിൽക്കുമ്പോൾ നിന്റെ കവിത എന്തുകൊണ്ട് നിളയെക്കുറിച്ചും പച്ചയാം വിരിപ്പിട്ട സഹ്യനെക്കുറിച്ചും മൺചെരാതിനെക്കുറിച്ചും കണ്ണാന്തളിയെക്കുറിച്ചും പാടുന്നില്ല എന്ന് ഞാൻ അന്വേഷിക്കില്ല. ചെറിയ വരകൾ കൊണ്ട് മനസ്സിൽ ചോരപൊടിക്കുന്ന ഈ വരികൾ മതി.
oru arakshitha vadiyute nilavili pole thonni..ezhutuka..ee nilavilikal sammohathe unarthatte...
ആ നിശബ്ദതയില്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാം .. എവിടെയോ ദീനരോധനം .
വളരെ നല്ല കവിത അനീഷ്.
ഇപ്പോഴേ മഴവെള്ളം പോലെ ഒലിച്ചു പോകുന്നു
ചോരയില്‍ നിന്ന് ഹിമോഗ്ലോബിനടര്‍ത്തി മാറ്റിയാല്‍ പിന്നെ !!
nalla kavitha, aneesh. vaayikkan vaiki.
Post a Comment