കൊല്ലാന്‍
കൊട്ടേഷന്‍ കൊടുത്തശേഷം
സുഹൃത്തിനെ കാണാന്‍ പോവുകയാണ്
ഇപ്പോഴവന്റെ
വീട്ടിലേക്കുള്ള വഴി
അത്ര ദുര്‍ഘടമായ് തോന്നിയില്ല
കല്ലുപാകിയ നിലങ്ങള്‍
ക്കത്ര മൂര്‍ച്ചയുണ്ടായിരുന്നില്ല
വഴിയ്ക്കരികിലൊരു മുള്‍മുരിക്കില്‍
ചുവന്നപൂക്കള്‍ വരയുന്നു നോട്ടം
ചിതപോലെരിയുന്ന വെയില്
അതിലവന് കിടക്കുമിങ്ങനെയെന്നു കാണിച്ചു
അവന്റെ വീടെപ്പോഴു
മടയാതെ കിടന്നു
കിളികളും രാത്രിശലഭങ്ങളും
പ്രപഞ്ചമെന്നു നിനച്ചു
കൊത്തിവെച്ച ശില്പങ്ങളുള്ള
കസേരയിലവന്‍
ചിരിച്ചിരുന്നു
നഷ്ടപ്പെട്ട വിശ്വാസങ്ങളെക്കുറിച്ചാകുലപ്പെട്ടിരുന്നു
എങ്കിലുമുടനെ
വിലക്കുകളില്ലാത്ത ആകാശം
വിശാലമായ നെല്‍വയലുകള്‍ പോലെന്നവന്‍
ആഹ്ലാദചിത്തനായ്
ഒരു നിഴലവനുപിന്നില്‍
പതുങ്ങിനില്പതു കണ്ടു
കൊടുവാളോങ്ങുമതവനു
നേരെയെന്നു തോന്നിയപ്പോളെഴുന്നേറ്റു
പിരിയുമ്പോളവന്‍
ഒരുമിച്ചൊരു പാത്രത്തില്‍ നിന്നുണ്ട
തിപ്പോഴുമോര്‍ക്കുന്നുവോ
യെന്നു ചോദിച്ചു
മരവിച്ച മനസ്സുകൊണ്ടതു
തുടച്ചു കളഞ്ഞു
ചുവരില്‍ത്തറച്ച പോത്തിന്‍തല
യനങ്ങുന്ന പോലുണ്ടെന്നു
മറുപടി പറഞ്ഞു
അതവന് കേട്ടില്ലെന്നു തോന്നി
അവന്റെ കുരുന്നുകള്‍
പൂച്ചെടിക്കായ്കളിറുത്തെണ്ണി
ക്കളിക്കുന്നു
പണമെണ്ണിക്കൊടുത്തതോര്‍ത്തു
തിരിച്ചുവരുമ്പോളിറക്കത്തിലൊരു
കല്ല്
ഒറ്റയേറിനു താഴത്തെത്തിച്ചു
കൈവിട്ട കല്ല്
വാ വിട്ട വാക്ക്...
മരവിച്ച മനസ്സുകൊണ്ടെല്ലാം
തുടച്ചു കളഞ്ഞു
കൊട്ടേഷന്‍ കൊടുത്തശേഷം
സുഹൃത്തിനെ കാണാന്‍ പോവുകയാണ്
ഇപ്പോഴവന്റെ
വീട്ടിലേക്കുള്ള വഴി
അത്ര ദുര്‍ഘടമായ് തോന്നിയില്ല
കല്ലുപാകിയ നിലങ്ങള്‍
ക്കത്ര മൂര്‍ച്ചയുണ്ടായിരുന്നില്ല
വഴിയ്ക്കരികിലൊരു മുള്‍മുരിക്കില്‍
ചുവന്നപൂക്കള്‍ വരയുന്നു നോട്ടം
ചിതപോലെരിയുന്ന വെയില്
അതിലവന് കിടക്കുമിങ്ങനെയെന്നു കാണിച്ചു
അവന്റെ വീടെപ്പോഴു
മടയാതെ കിടന്നു
കിളികളും രാത്രിശലഭങ്ങളും
പ്രപഞ്ചമെന്നു നിനച്ചു
കൊത്തിവെച്ച ശില്പങ്ങളുള്ള
കസേരയിലവന്‍
ചിരിച്ചിരുന്നു
നഷ്ടപ്പെട്ട വിശ്വാസങ്ങളെക്കുറിച്ചാകുലപ്പെട്ടിരുന്നു
എങ്കിലുമുടനെ
വിലക്കുകളില്ലാത്ത ആകാശം
വിശാലമായ നെല്‍വയലുകള്‍ പോലെന്നവന്‍
ആഹ്ലാദചിത്തനായ്
ഒരു നിഴലവനുപിന്നില്‍
പതുങ്ങിനില്പതു കണ്ടു
കൊടുവാളോങ്ങുമതവനു
നേരെയെന്നു തോന്നിയപ്പോളെഴുന്നേറ്റു
പിരിയുമ്പോളവന്‍
ഒരുമിച്ചൊരു പാത്രത്തില്‍ നിന്നുണ്ട
തിപ്പോഴുമോര്‍ക്കുന്നുവോ
യെന്നു ചോദിച്ചു
മരവിച്ച മനസ്സുകൊണ്ടതു
തുടച്ചു കളഞ്ഞു
ചുവരില്‍ത്തറച്ച പോത്തിന്‍തല
യനങ്ങുന്ന പോലുണ്ടെന്നു
മറുപടി പറഞ്ഞു
അതവന് കേട്ടില്ലെന്നു തോന്നി
അവന്റെ കുരുന്നുകള്‍
പൂച്ചെടിക്കായ്കളിറുത്തെണ്ണി
ക്കളിക്കുന്നു
പണമെണ്ണിക്കൊടുത്തതോര്‍ത്തു
തിരിച്ചുവരുമ്പോളിറക്കത്തിലൊരു
കല്ല്
ഒറ്റയേറിനു താഴത്തെത്തിച്ചു
കൈവിട്ട കല്ല്
വാ വിട്ട വാക്ക്...
മരവിച്ച മനസ്സുകൊണ്ടെല്ലാം
തുടച്ചു കളഞ്ഞു
5 comments:
മരവിച്ച മനസ്സുകളില്‍ ഈറന്റെ അംശം പോലുമില്ല
കൈവിട്ട കല്ലും, വാ വിട്ട വാക്കുമാണ് ഇന്നു മനുഷ്യനെ നടത്തുന്നത് എവിടെയെത്തുമെന്ന് ആർക്കറിയാം? ആകുലതകൾ ശക്തമായും, നെഞ്ചിൽ കൊള്ളുന്നതായും പ്രതിപാദിക്കുന്ന കവിത.
മാനവികമായി തീര്‍ത്തും നിര്‍ജ്ജലീകരിക്കപ്പെട്ട
തുരുമ്പെടുത്ത ഹൃദയമുള്ളവന്റെ ഉളിക്കല്ലാഴ്ന്ന ഇടവഴിയാത്രകള്!
മാനവികമായി തീര്‍ത്തും നിര്‍ജ്ജലീകരിക്കപ്പെട്ട
തുരുമ്പെടുത്ത ഹൃദയമുള്ളവന്റെ ഉളിക്കല്ലാഴ്ന്ന ഇടവഴിയാത്രകള്!
മരവിച്ച മനസ്സുകൊണ്ടെല്ലാം
തുടച്ചു കളഞ്ഞു..nammal athode free aakunnu..
Post a Comment