ഒരു കുമിളയ്ക്കുള്ളിലാണ്
വെയിലുറങ്ങുന്നതെന്ന്
ഞാന്‍ കണ്ടുപിടിച്ചു
രാത്രി മുഴുവനുമതോര്‍ത്തിരുന്നു
മരങ്ങളും ചെടികളും പടര്‍ന്നൊരു
തുരുത്തായിരുന്നത്
കിളികളുടെ ചിറകില്‍
ഞാനവിടെയെത്തി
കാത്തിരുന്നു കാണാം
വെയില് പൊട്ടിവിരിയുന്നത്
അതിനു തന്നെ തീരുമാനിച്ചു
അപരിചിതമായ വിധികളെ
പഴിചാരുന്നതെന്തിന്?
ഉറക്കത്തെ അരുവികള്ക്കുകൊടുത്തു
അവരുമാര്ക്കോ കൊടുത്തിരിക്കാം
ഇതിലെന്താണിത്രയെന്ന്
മുറുമുറുപ്പുകള്‍ കേട്ടു
ഒരു കാര്യവുമില്ലാതെ
ഇലകളെന്താണിങ്ങനെയെന്നു തോന്നി
കാലിലൂടൊരു
തണുപ്പിഴഞ്ഞു പോയി
മണവും മഞ്ഞും കൂടിക്കുഴഞ്ഞ്
പടരാന്‍ തിടുക്കപ്പെടുന്നതു കണ്ടു
അപൂര്‍വതയുടെ സൗന്ദര്യത്തിന്
അരനിമിഷം മാത്രമെന്ന്
അവര്‍ക്കെല്ലാമറിയാമായിരുന്നു
ഒന്നല്ല
ഒരായിരം കുമിളകളില്‍ നിന്ന്
വെയില് പൊട്ടിവിരിയുന്നതു കണ്ടു
ഒരു കൗതുകവും തോന്നിപ്പിക്കാതെ
അത്ര സ്വാഭാവികമായിരുന്നു അത്
ഞാനിരുന്നതും
ഒരു കുമിളയ്ക്കുള്ളിലായിരുന്നു.
വെയിലുറങ്ങുന്നതെന്ന്
ഞാന്‍ കണ്ടുപിടിച്ചു
രാത്രി മുഴുവനുമതോര്‍ത്തിരുന്നു
മരങ്ങളും ചെടികളും പടര്‍ന്നൊരു
തുരുത്തായിരുന്നത്
കിളികളുടെ ചിറകില്‍
ഞാനവിടെയെത്തി
കാത്തിരുന്നു കാണാം
വെയില് പൊട്ടിവിരിയുന്നത്
അതിനു തന്നെ തീരുമാനിച്ചു
അപരിചിതമായ വിധികളെ
പഴിചാരുന്നതെന്തിന്?
ഉറക്കത്തെ അരുവികള്ക്കുകൊടുത്തു
അവരുമാര്ക്കോ കൊടുത്തിരിക്കാം
ഇതിലെന്താണിത്രയെന്ന്
മുറുമുറുപ്പുകള്‍ കേട്ടു
ഒരു കാര്യവുമില്ലാതെ
ഇലകളെന്താണിങ്ങനെയെന്നു തോന്നി
കാലിലൂടൊരു
തണുപ്പിഴഞ്ഞു പോയി
മണവും മഞ്ഞും കൂടിക്കുഴഞ്ഞ്
പടരാന്‍ തിടുക്കപ്പെടുന്നതു കണ്ടു
അപൂര്‍വതയുടെ സൗന്ദര്യത്തിന്
അരനിമിഷം മാത്രമെന്ന്
അവര്‍ക്കെല്ലാമറിയാമായിരുന്നു
ഒന്നല്ല
ഒരായിരം കുമിളകളില്‍ നിന്ന്
വെയില് പൊട്ടിവിരിയുന്നതു കണ്ടു
ഒരു കൗതുകവും തോന്നിപ്പിക്കാതെ
അത്ര സ്വാഭാവികമായിരുന്നു അത്
ഞാനിരുന്നതും
ഒരു കുമിളയ്ക്കുള്ളിലായിരുന്നു.
5 comments:
ഏറെ മനോഹരം വെയിലും കുമിളയും അതിൽ നിന്നും നിറങ്ങൾ പോലെ കവിതയും
വളരെ ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ടു
വീണ്ടും വരാം....
നന്നായിട്ടുണ്ട് ..!
Post a Comment