Monday, October 2, 2017

കലികാലം

പൂവിടാനിരിക്കുമ്പോൾ
ആകാശത്ത്
തലങ്ങും വിലങ്ങും പറക്കുന്ന
ഓണത്തുമ്പികളെക്കണ്ട്
കുട്ടികൾ
ബഹളം വയ്ക്കുന്നു

പൂക്കളം
അവരുടേതു മാത്രമായൊരു
ചിത്രമായിരുന്നു

മാഷവരെ പൂക്കള
ത്തെക്കുറിച്ചോർമിപ്പിച്ചു
കുട്ടികൾ മാഷിന്റെ
കൈ പിടിച്ചു പുറത്തിറക്കി
യാകാശം കാണിച്ചു കൊടുത്തു
യന്ത്രത്തുമ്പികളുടെ
ചിറകടികൾ നിറഞ്ഞ വാനം
വരാൻ പോകുന്ന
വിസ്ഫോടനങ്ങൾ
ചോരയും
കണ്ണീരും
കലർന്ന ദൈന്യത
മാഷിന്റെ മനസ്സിൽ
ഓണം മങ്ങിപ്പോയി
കാശിത്തുമ്പകൾ
നിറം കെട്ടു

കുട്ടികൾ പൂക്കളിടാതെ
യന്ത്രത്തുമ്പികളെയെണ്ണമെടുക്കാൻ
മത്സരിച്ചു കൊണ്ടിരുന്നു
നിർവികാരതയോടെ
മാഷവരെ നോക്കി നിന്നു !

No comments:

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP