Thursday, November 20, 2008

ജനല്‍പ്പുറം ( മാതൃഭുമി ആഴ്ചപ്പതിപ്പ് 2003 ജൂലൈ )


നല്‍പ്പുറം ചാഞ്ഞ
മരചില്ലയ്ക്കിട-
യ്ക്കവിടവിടയായ്
വിദൂരമാകാശം
വെളുത്ത പൂക്കളാല്‍
വിരിച്ച തല്പമായ്
അകന്നകന്നുപോം
സുതാര്യമേഘങ്ങള്‍

ജനല്‍പ്പുറം വെയില്‍
മരിച്ച സന്ധ്യ ,പാ
ഴിരുള്‍ത്തടങ്ങളില്‍
തണുപ്പ് ,മൂകമാ
മിരുളകങ്ങളില്‍
വിരഹമായ് ,വനാ
ന്തരങ്ങളിലെങ്ങോ
നിശാക്കിളി നാദം
നിലാവു മൂടിയോ
രിലകള്‍ തന്നിടയ്
ക്കെവിടെയോ പൂവിന്‍
കിനാവുണര്‍ച്ചകള്‍

ജനലകമുറ
ഞ്ഞിടുമേകാന്തത
മുറിഞ്ഞ വാക്കിന്റെ
നിലവിളിയോച്ച
മുഷിഞ്ഞ മൌനങ്ങള്‍
വരള്‍പ്രതീക്ഷകള്‍ ...

ജനല്‍ പിളര്‍ക്കുവാന്‍
ഇരുട്ടിനുള്ളിലേ-
യ്ക്കലിയുവാന്‍ മോഹം
മിടിക്കും ഹൃത്തുമായ്
അനാഥമീ ജന്മം
ജനല്‍പ്പുറം നോക്കി ...

13 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കവിത.
ആശംസകള്‍.

smitha adharsh said...

നല്ല വരികള്‍..നന്നായിരിക്കുന്നു.
വെറുതെയാണോ,"മാതൃഭൂമി" പ്രസിദ്ധീകരിച്ചത്?

ലേഖാവിജയ് said...

ജനലിനപ്പുറം ജീവിതം പോലെയീ
പകല് വെളിച്ചം പോലിഞ്ഞുപോകുന്നതും
ചിറകു പുട്ടുവാന് കൂട്ടിലെക്ക് ഓറ്മ്മതന്
കിളികളൊക്കെ പറന്നുപോകുന്നതും....ഒക്കെ ഒക്കെ ഓര്‍മ്മ വന്നു ഈ കവിത വായിച്ചപ്പോള്‍.കവിത തന്നെ!

G. Nisikanth (നിശി) said...

അനീഷ്,

നന്നായിട്ടുണ്ട്. വളരെ ഹൃദ്യം.

ആശംസകൾ

Unknown said...

മാതൃഭുമിയിലൊക്കെ വരണമെങ്കിൽ കവിതയുടെ നിലവാരം എത്രത്തോളമെന്ന് ഊഹിക്കാമല്ലോ?
എന്തായാലും അഭിപ്രായം ഇല്ല.
കാരണം ഇത് വലിയ ആളുകൾ വിലയിരുത്തിയതാണ്

ഭൂമിപുത്രി said...

ഒരേ ജാലകമെങ്കിലും
ഓരോ കാഴ്ച്ചയും വെവ്വേറെയാൺ എന്നത്
വീണ്ടും ഓർമ്മിപ്പിയ്കുന്നു അനീഷ്

മാണിക്യം said...

അടച്ചിട്ട എന്റെയീ
ജാലകത്തിനപ്പുറവും
ഒരു ശൂന്യത മാ‍ത്രം..
ഈ മരച്ചീല്ലയില്‍
കലപില കൂട്ടിയകിളികളും
ഈ വീടിനുള്ളില്‍ ഓടിക്കളിച്ച
കുട്ടികളും ഇവിടം വിട്ട് പോയി..
ഈ മണ്ണില്‍ ചൂട് തന്ന സൂര്യനിന്ന്
വേറും വെളിച്ചമായി നില്‍ക്കുന്നു.
ചിന്തകള്‍ക്ക് പോലും
നിര്‍വികാരതയുടെ തണുപ്പ്
ഒറ്റപ്പെടലിന്റെ
മഞ്ഞു കൂമ്പാരത്തില്‍
ഒളിക്കുന്നു ഞാനും
ഇനിയൊരു വസന്തം
സ്വപ്നം പോലും
കാണാന്‍ കരുത്തില്ലാതെ

സുജനിക said...

മാത്രുഭൂമിയിൽ പേരു കണ്ട ഓർമ്മയുണ്ട്...അഭിനന്ദനം...നല്ല കവിതകൾ..
പക്ഷെ ഓറഞ്ചിന്ന് രുചിഭേദങ്ങളില്ലല്ലോ.ഒരേ രുചിയാണു ഓറഞ്ചിന്റെ സ്ഥായി.
ഓറ്ഞ്ചിന്നു ഓറഞ്ചിന്റെ രുചി.
നല്ല കവിത

Sapna Anu B.George said...

മുറിഞ്ഞ വാക്കിന്റെ
നിലവിളിയോച്ച
മുഷിഞ്ഞ മൌനങ്ങള്‍
വരള്‍പ്രതീക്ഷകള്‍ ........അതി സുന്ദരം

ബഷീർ said...

നന്നായിട്ടുണ്ട്... ആശംസകള്‍.:)

Unknown said...

മുഷിഞ്ഞ മൌനങ്ങള്‍
വരള്‍പ്രതീക്ഷകള്‍ ...

ജനല്‍ പിളര്‍ക്കുവാന്‍
ഇരുട്ടിനുള്ളിലേ-
യ്ക്കലിയുവാന്‍ മോഹം
മിടിക്കും ഹൃത്തുമായ്
അനാഥമീ ജന്മം
ജനല്‍പ്പുറം നോക്കി ...

Darsan said...

GOOD. WISH U ALL THE BEST

Rajesh.P.H. said...

good all the best
rajesh.P.H

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP