Sunday, November 16, 2008

ആര്‍ക്കും വേണ്ടാത്തവ


കെട്ടഴിഞ്ഞപ്പോള്‍
ഓറഞ്ചുവണ്ടിപോലെ
വാക്കുകളൊന്നിച്ച്
ഉരുണ്ടുവീണു

ഓടിക്കൂടിയവര്‍
ഓരോന്നായ് കൈക്കലാക്കി
ചിലര്‍
വാരിനിറച്ചു
എല്ലാരും പോയപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും മണ്ണില്‍ക്കിടന്നു
അവയാണ്
അടുത്ത മഴയില്‍
മുളച്ചുപൊന്തുക
അവയിലാവും
രുചിഭേദങ്ങള്‍ കവിതകളാവുക

21 comments:

വരവൂരാൻ said...

അവയിലാവും
രുചിഭേദങ്ങള്‍ കവിതകളാവുക
മനോഹരമായ കവിത ആശംസകൾ

വിശാഖ് ശങ്കര്‍ said...

പ്രീയ അനീഷ്,
രുചിഭേദം കൊണ്ട് മാറിനില്‍ക്കുന്നു നിന്റെ ഓരോ കവിതയും.

(രണ്ടും മൂന്നും വരികള്‍
“ഓറഞ്ചുവണ്ടിപോലെ
വാക്കുകളൊന്നിച്ച് ഉരുണ്ടുവീണു“ എന്ന് ആവുന്നതായിരുന്നില്ലേ മെച്ചം എന്ന് ഒരു സംശയവും തോന്നി വായിച്ചപ്പോള്‍..)

Pongummoodan said...

നന്നായിട്ടുണ്ട് അനിഷ്

smitha adharsh said...

നല്ല വരികള്‍..ചിന്തിപ്പിക്കുന്നവ....

നരിക്കുന്നൻ said...

എല്ലാരും പോയപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും മണ്ണില്‍ക്കിടന്നു“

നാളത്തെ രുചിഭേദങ്ങളെ പക്ഷേ ആരു തിരിച്ചറിയുന്നില്ല.

naakila said...

നന്ദി പ്രിയ വിശാഖ് ശങ്കര്‍
വരികള്‍ അങ്ങനെത്തന്നെയാണ് വരേണ്ടത്

ഹരീഷ് തൊടുപുഴ said...

എല്ലാരും പോയപ്പോള്‍
ആര്‍ക്കും വേണ്ടാതെ
ചീഞ്ഞതൊക്കെയും മണ്ണില്‍ക്കിടന്നു
അവയാണ്
അടുത്ത മഴയില്‍
മുളച്ചുപൊന്തുക
അവയിലാവും
രുചിഭേദങ്ങള്‍ കവിതകളാവുക

അതെ, അതു തന്നെ....
ആശംസകള്‍.....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"അവയാണ്
അടുത്ത മഴയില്‍
മുളച്ചുപൊന്തുക
അവയിലാവും
രുചിഭേദങ്ങള്‍ കവിതകളാവുക"


ഇനിയും മുളച്ച് പൊങ്ങട്ടെ.

ആശംസകള്‍.

റഫീക്ക്.പി .എസ് said...

simple and humble,very nice

Ajith Polakulath said...

നന്നായി എഴുതീട്ടാ,,,,

ചീഞ്ഞ ഓറഞ്ചില്‍ നിന്നും നല്ല പഴങ്ങള്‍ പിറക്കട്ടെ
!

Jayasree Lakshmy Kumar said...

കൊള്ളാം ട്ടോ. നല്ല വരികൾ

ബിന്ദു കെ പി said...

ഓറഞ്ചുവണ്ടിയും വാക്കുകളും...നല്ല ഭാവന.
ആശംസകൾ.

ശ്രീ said...

കൊള്ളാം ട്ടോ

Anonymous said...

the simplicity of thought and expression..highly appreciated..the typical native touch..added to it... rema

ഇട്ടിമാളു അഗ്നിമിത്ര said...

അടുത്തമഴക്കായ് കാത്തിരിക്കാമല്ലെ ..:)

ബൈജു (Baiju) said...

"അവയാണ്
അടുത്ത മഴയില്‍
മുളച്ചുപൊന്തുക
അവയിലാവും
രുചിഭേദങ്ങള്‍ കവിതകളാവുക"

അനീഷ്, കവിത ഇഷ്ടപ്പെട്ടു.

paarppidam said...

അനീഷ് കവിതകളിൽ കാമ്പുണ്ട്. പല കവിതകളും നന്നായിട്ടുണ്ട്.തുടർന്നും എഴുതുക.

സജീവ് കടവനാട് said...

good, waiting for next rain and sweaty oranges than this.

Anonymous said...

അനീഷേ
നല്ല കവിത എന്ന ഒറ്റവാക്കില്‍ പറഞ്ഞ് പോകാമോ എന്നറിയില്ല. ആശയപരമായി നല്ലതെങ്കിലും ഘടനാപരമായും എഴുത്തില്‍ പുലര്‍ത്തിയ അശ്രദ്ധയും കവിതയെ അതല്ലാതാക്കി മാറ്റിയിട്ടുണ്ട്. വിശാഖ് പറഞ്ഞത് ശ്രദ്ധിച്ചുവെന്ന് കരുതുന്നു. തെറ്റെന്ന് തോന്നിയാല്‍ മാത്രം തിരുത്തിയാ മതി. തെറ്റ് മാറുകയും വേണം. “കെട്ടഴിഞ്ഞ ഓറഞ്ച് വണ്ടി“ എന്ന ഒരു മാറ്റം മതിയാരുന്നു. പിന്നെയും എവിടെയൊക്കെയോ ഉണ്ട് കല്ല് കടികള്‍. ഓറഞ്ച് അടുത്ത മഴയ്ക്ക് മുളച്ച് പൊന്തുന്നു എന്ന പ്രയോഗവും മുഴയ്കുന്നുണ്ട്.

സ്നേഹത്തോടെ

ഓഫ് : അനോണി കമന്റ് ക്ഷമി :)

Unknown said...

ഇന്നത്തെ വാക്കുകള്‍ ആരും ഗൌനിക്കില നാളെ അത് അനുഭമാകുപോള്‍ ആണ് പാഠം പടിക്കുനത്
..അഭിനന്ദങ്ങള്‍ .
ഇന്നിയും വരാം

sree said...

ഇവിടേ മുളച്ചുപൊന്തിയിരിക്കുന്നതൊക്കെ ആരു കളഞ്ഞിട്ടുപോയതാവും എന്ന്...

നല്ല ഭാവന അനീഷ്

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP