Sunday, November 30, 2008

വീട്



ഉ‍ണ്ടാവും ഒരാള്‍
മണ്ണിനുളളില്‍

ചുളിഞ്ഞ തൊലിയുളള
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
തൊടും കവിളില്‍
വിരലോടിയ്ക്കും
മുടിയിഴകളില്‍
സ്നേഹം കൊണ്ട്
ഉമ്മ വയ്ക്കും
പറഞ്ഞുതരും
പേടി മാറ്റാനൊപ്പം കിടത്തി
ഉറങ്ങും വരെ
സ്വപ്നം പോലുളള കഥകള്‍

ഇളംകാറ്റു പോലെ
നീരുറവ പോലെ
പച്ചയുടെ അവസാനത്തെ ചില്ല പോലെ
നിശ്വാസം പോലെ
ഉണ്ടാവും ഒരാള്‍
കുഞ്ഞുങ്ങള്‍ വരുന്നതും കാത്ത്
മണ്ണിനടിയിലെ
വേലികളും വാതിലുമില്ലാത്ത
വീടിനുളളില്‍

10 comments:

കാപ്പിലാന്‍ said...

വീടും ,കാത്തിരിക്കുന്ന ഒരമ്മയും നന്നായി .

പാമരന്‍ said...

മണ്ണിനടിയിലെ ചുവരുകളില്ലാത്ത വീട്‌!

ജ്യോനവന്‍ said...

നന്ന്

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...

വരവൂരാൻ said...

ഇളംകാറ്റു പോലെ
നീരുറവ പോലെ
പച്ചയുടെ അവസാനത്തെ ചില്ല പോലെ
നിശ്വാസം പോലെ
ഉണ്ടാവും ഒരാള്‍
കുഞ്ഞുങ്ങള്‍ വരുന്നതും കാത്ത്
മണ്ണിനടിയിലെ
വേലികളും വാതിലുമില്ലാത്ത
വീടിനുളളില്‍

നന്നായിരിക്കുന്നു...

joice samuel said...

നന്നായിട്ടുണ്ട്..
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

smitha adharsh said...

നന്നായിരിക്കുന്നു..

വിജയലക്ഷ്മി said...

nannaayirikunnu....

naakila said...

നന്ദി
കാപ്പിലാന്‍, പാമരന്‍, ജ്യോനവന്‍, രണ്‍ജിത് , വരവൂരാന്‍,
മുല്ലപ്പൂവ്, സ്മിത, കല്യാണി

Sureshkumar Punjhayil said...

Nannayirikkunnu.. Ashamsakal..!!!

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP