Sunday, June 14, 2009

കറിക്കത്തിയുടെ മൂര്‍ച്ചയെപ്പറ്റി



കറിക്കത്തിയുടെ
മൂര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ...

അരിഞ്ഞു നീക്കുമ്പഴും
നിലവിളിക്കാത്ത
ചീരയിലകളെക്കുറിച്ചു പറയേണ്ടിവരും

നെഞ്ചുപിളര്‍ന്ന്
കുടല്‍മാല പുറത്തിടുമ്പഴും
ഒന്നും മിണ്ടാത്ത
മത്തങ്ങകളെക്കുറിച്ച്

വിരലരിയുന്ന പോലെ
നുറുക്കി വീഴ്ത്തുമ്പഴും
ശബ്ദിക്കാത്ത
വെണ്ടക്കായകളെക്കുറിച്ച്

കവിളുപോലെ
മൃദുവായ് മുറിച്ചിടവേ
പിടയ്ക്കാത്ത
തക്കാളിത്തുടുപ്പിനെക്കുറിച്ച്

വെട്ടിയിടുമ്പോള്‍
നെഞ്ചിലെച്ചോര
നിശ്ശബ്ദതയുടെ വിരലില്‍ പുരട്ടിയ
ബീറ്റ്റൂട്ടിനെക്കുറിച്ച്

പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..

23 comments:

എംപി.ഹാഷിം said...

നല്ല ഒഴുക്കന്‍ മട്ടില്‍
ഒരു വലിയകാര്യം പറഞു.

പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പ്രണയത്തെക്കുറിച്ചു ഇപ്പോൾ ഒരു കവിത വായിച്ചതേയുള്ളു. ഇതാ
മറ്റൊരെണ്ണം. ഈ കറിക്കത്തിയുടെ മൂർച്ചക്കു ചെയിൻ ജ് ഉണ്ട്.
നന്നായിരിക്കുന്നു.

Junaiths said...

വത്യസ്ഥമായി പറഞ്ഞു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മൂര്‍ച്ചയെ പറ്റി പറയുമ്പോള്‍
ചോര വീഴാതെ മുറിച്ച് മാറ്റിയ
പ്രണയത്തേ പറ്റിയും പറയേണ്ടി വരും..

Sanal Kumar Sasidharan said...

മനോഹരമായ കവിത..
ഇത്രയും മൂർച്ചയില്ലെങ്കിലും പഴയൊരു കത്തി എന്റെ പരിശീലനക്യാമ്പിലും ഉണ്ട്

പകല്‍കിനാവന്‍ | daYdreaMer said...

എത്ര ചെറുതായി ഇത്രയും കാര്യങ്ങള്‍ പറഞ്ഞു.. ഒറ്റ വായനയില്‍ തന്നെ പ്രണയിച്ചു പോയി എന്ന് പറയേണ്ടി വരും..

വാഴക്കോടന്‍ ‍// vazhakodan said...

പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..

പറയാതെ പറഞ്ഞ ഒരായിരം കാര്യങ്ങള്‍..നന്നായി മാഷേ....

നസീര്‍ കടിക്കാട്‌ said...

മൂര്‍ച്ച...

ഇത് കൂടി ഒപ്പം വയ്ക്കുന്നു.
http://samkramanam.blogspot.com/2008/10/blog-post.html

ശ്രീഇടമൺ said...

പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..

ഹൃദയസ്പര്‍ശിയായ കവിത...
ആശംസകള്‍...*

cEEsHA said...

അധികം പിടഞ്ഞു പിന്നെ ശാന്തമായ് അല്പം കഴിഞ്ഞ് ചെറുതായി ചലിച്ചു മരിച്ച കോഴിയുടെ വേദനയോ...???

:)
ചുമ്മാ...!

ആശംസകള്‍...!

naakila said...

നന്ദി പ്രിയ എം.പി. ഹാഷിം,
പ്രിയ ജിതേന്ദ്രകുമാര്‍,
ജുനൈത്ത്
രാമചന്ദ്രന്‍
സനാതന്‍ കത്തി കണ്ടു കൊളളാം
വാഴക്കോടന്‍ നന്ദി
നസീര്‍ കത്തിയുടെ തിരഞ്ഞെടുപ്പ് കണ്ടു നന്നായി,
ശ്രീ ഇടമണ്‍ സന്തോഷം,
സീഷാ നന്ദി
ഇനിയും വരണേ...

naakila said...

നസീര്‍ സംക്രമണത്തിലെ പഴയ കവിതകള്‍ എങ്ങനെ വായിക്കും?
ലിങ്കൊന്നും കാണുന്നില്ലല്ലോ

എക്താര said...

നല്ല കവിത

Rafeeq said...

നന്നായിട്ടുണ്ട്.. ഒത്തിരി ഇഷ്ടായി..
ആശംസകൾ

സന്തോഷ്‌ പല്ലശ്ശന said...

അവസാന ഖണ്ടികയിലെ ആ ട്വിസ്റ്റ്‌ എനിക്ക്‌ നന്നേ പിടിച്ചു.....കവിതയിലെ ആ കൈയ്യൊതുക്കം അതിലേറെയും....
അഭിനന്ദനങ്ങള്‍

Vinodkumar Thallasseri said...

ജാഡകളില്ലാത്ത, ജഡിലതകളില്ലാത്ത, നല്ല കവിത. കണിശമായി കീറുന്നു, ഈ മൂര്‍ച്ച. നന്ദി.

വിജയലക്ഷ്മി said...

കത്തിയെക്കാള്‍ മൂര്‍ച്ചയുള്ള വരികള്‍ ....നന്നായിരിക്കുന്നു കവിത .

ഉണ്ണി ശ്രീദളം said...

nice balancing act

Anonymous said...

വന്നതാണ്.
കത്തി കണ്ടാല്‍ പണ്ടേ പേടിയായതിനാല്‍ മിണ്ടാതെ പോയതാണ്.

വരവൂരാൻ said...

ഈ കറിക്കത്തിയുടെ
മൂര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ...
പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ

അത്ര വേണമായിരുന്നോ...
വരികൾ ഇഷ്ടപ്പെട്ടു

സിജാര്‍ വടകര said...

അനീഷ്‌ അറിയുമോ എന്നെ ....
ഞാന്‍ എന്നും തന്റെ കവിതകള്‍ ഇഷ്ട്ടപെടുന്ന ഒരാളാണ് ... ഈ ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്
എല്ലാ ആശംസകളും നേരുന്നു

കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

Unknown said...

nannayittundu kavithakal

jeevan said...

ഒരുപാടു ചിതറിയ ജീവിതങ്ങളുടെ .....
പ്രതീക്ഷകളുടെ ......വിലാപം
നന്നായി വീണ്ടും കാത്തിരിക്കുന്നു

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP