Wednesday, July 1, 2009

നോക്ക്യ്പവളളിയുടെ തല
നീണ്ടു നീണ്ടു വന്നു;
നട്ടു നനച്ചത്
വെറുതെയാവില്ലെന്ന വിശ്വാസവും

പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു.

സ്ലേറ്റില്‍
ആദ്യമായ് എഴുതിയ വാക്കു വളര്‍ന്ന്
ജീവിതത്തിലും
പന്തലിടുന്നത്
സ്വപ്നം കണ്ടിരുന്നു

പൂവും കായുമില്ലാത്ത
പാവല്‍പ്പടര്‍പ്പിനു മുകളില്‍
നോക്കുകുത്തിയുടെ കുപ്പായമിട്ട്
കരിക്കലം തലയില്‍ കമഴ്ത്തി
വെളുത്ത് ചിരിച്ച് നിന്നു

വിശന്ന വയര്‍
വയ്ക്കോലു തന്നെയോ
എന്ന നോട്ടങ്ങളെ
കരിങ്കണ്ണാ...!
എന്നു ചിതറിച്ച്

(ഹരിതകം.കോം)

14 comments:

Thallasseri said...

നല്ല കല്‍പ്പന. അഭിനന്ദനങ്ങള്‍.

anoopmr said...

നല്ലത്.
ഈ തുടങ്ങിയ മഴക്കാലത്തിന്റെ പോയ മഴകളുടെ ഓര്‍മ്മകളാണ് ഈ വരികളുടെ കുളിരിലൂടെ എനിക്ക് ഒറ്റിക്കിട്ടിയത്.

സസ്നേഹം,
അനൂപ്.എം.ആര്‍

...പകല്‍കിനാവന്‍...daYdreaMer... said...

പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു...

കവിത പൂത്തു കിളിര്‍ത്തു.. !

Hashim... said...

കരിങ്കണ്ണാ...!
എന്നു ചിതറിച്ച്....

!!! നന്നായി... ഈ കവിത

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്...
ഈ നോക്ക്...

ഭാവുകങ്ങള്‍...*

വിജയലക്ഷ്മി said...

mone , ee kavitha thanne poothhu thalirittittundu....nalla aashayam..

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം ഇഷ്ടമായി അനീഷ്‌, അഭിനന്ദനങള്‍..

സന്തോഷ്‌ പല്ലശ്ശന said...

പ്രകൃതിയില്‍ പച്ചവിരിച്ച്‌, സ്വപ്നങ്ങള്‍ വിതച്ച്‌, കാത്തിരിക്കുന്ന, ഒരുവന്‍റെ മുഖമുണ്ടിതില്‍. നോക്കുകുത്തിപോലെ കരിങ്കണ്ണാ എന്നു ചിതറിച്ച്‌ അവന്‍റെ അഭിമാനം....അവനു മണ്ണും പെണ്ണും ഒന്നുതന്നെ...ചിലപ്പൊ പൂക്കും ചിലപ്പൊ വേരോടെ പറിഞ്ഞു പോകും...കൂടെ അവനും...

പക്ഷെ ഇങ്ങിനെത്തെ യുവത്വം ഒരപൂര്‍വ്വകാഴ്ച്ചയാണ്‌ ഇന്ന് ആരാണ്‌ മണ്ണിണ്റ്റെ പച്ച ജീവനില്‍ സ്വന്തം പ്രണയകാമാമനകള്‍ നെയ്യുന്നത്‌... കാലം മാറിയില്ലെ...

Anonymous said...

നട്ടതും നനച്ചതും വെറുതെ. ആദ്യവാക്ക്‌ വളര്‍ന്നു പന്തലിടുന്നത് കൊതിച്ചതും വെറുതെ.
പൂവും കായുമില്ലാതെ നോക്കുകുത്തി മാത്രം ബാക്കി....

നാനാര്‍ത്ഥങ്ങളെ
ദ്യോതിപ്പിക്കുന്ന വരികള്‍.

സ്നേഹത്തോടെ.

പി എ അനിഷ്, എളനാട് said...

നന്ദി പ്രിയ
തല്ലശ്ശേരി
അനൂപ്
പകല്‍കിനാവന്‍ സന്തോഷം
ഹാഷിം
ശ്രീ
വിജയലക്ഷ്മി ചേച്ചീ
വാഴക്കോടന്‍
സന്തോഷ് ഇത് എന്റെ നാട്ടുമ്പുറത്തെ യാഥാര്‍ത്ഥ്യമാണ്. പ്രകൃതിയുടെ കനിവിനായി കാത്തിരിക്കുന്ന എത്രയോ പേരുണ്ടിവിടെ.
ശരിയാണ് അപൂര്‍വമാണ് , അപൂര്‍വമായിക്കൊണ്ടിരിക്കുകയാണ് ഈ കാഴ്ചകളെല്ലാം.

നോക്കുകുത്തികള്‍ ജനിക്കുന്നതിനു പിന്നില്‍ അറ്റുപോയ പ്രതീക്ഷകളാവാം
തിരിച്ചറിവുകള്‍ക്ക് നന്ദി ഷാജൂ

സ്നേഹപൂര്‍വം

jeevan said...

ഒരുപാടു ചിതറിയ ജീവിതങ്ങളുടെ .....
പ്രതീക്ഷകളുടെ ......വിലാപം
നന്നായി വീണ്ടും കാത്തിരിക്കുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒന്നും വെറുതെയാവില്ല...

വയനാടന്‍ said...

എന്താ പറയുക.
താങ്കൾ പറഞ്ഞതു തന്നെ:
"സ്ലേറ്റില്‍
ആദ്യമായ് എഴുതിയ വാക്കു വളര്‍ന്ന്
ജീവിതത്തിലും
പന്തലിടുന്നത്
സ്വപ്നം കണ്ടിരുന്നു"

Hashim... said...

കവിതകളെല്ലാം അസ്സല്‍ ....
ചിലതെല്ലാം മനസ്സിലാക്കാന്‍ പ്രയാസമെങ്കിലും .

പല്ലിയെപ്പോലെ
ഉടല്‍ മുറിച്ചിട്ട്
ഓടിപ്പോയതാവും
അക്രമിയെ
ഒരു നിമിഷത്തേക്കെങ്കിലും
അമ്പരപ്പിക്കാന്‍!

പഴയെതല്ലാം ഒരുപാടാവര്‍ത്തി വായിച്ചു
പുതിയതൊന്നുമില്ലേ .....?

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP