പ്രായമാവുകയാണതിനാല്
ആ ബോര്ഡ് ശ്രദ്ധിച്ചു
മരങ്ങള്ക്കിടയില്
ചെറുവീടുകളുടെ ചിത്രങ്ങള്
ചുവട്ടില്
ആര്ക്കും വേണ്ടാതാകുമ്പോള്
വിളിക്കാനുളള നമ്പറുകള്
പട്ടണത്തില് നിന്നു
വിദൂരത്തൊരിടം.
നല്ല ഭക്ഷണം
ഏതുമതക്കാര്ക്കും പ്രാര്ഥനാസൗകര്യം
യോഗ
സ്വച്ഛശീതള
വായുസഞ്ചാരമുറികളുറപ്പു പറഞ്ഞിട്ടുണ്ട്
ആദ്യം ബുക്കുചെയ്യുന്നവര്ക്ക്
ആനുകൂല്യങ്ങളുണ്ട്
ഇന്നുതന്നെ വിളിക്കണം
വൈദ്യുതശ്മശാനവുമുറപ്പുവരുത്തണം
സ്വന്തമല്ലൊരു വീടു
മെന്നറിഞ്ഞാല്പ്പിന്നെ
യെന്തിനു വിഷമിക്കണം..!
ഒറ്റയ്ക്കാവുമ്പോൾ
4 days ago
9 comments:
ഇന്നുതന്നെ വിളിക്കണം
വൈദ്യുതശ്മശാനവുമുറപ്പുവരുത്തണം
സ്വന്തമല്ലൊരു വീടു
മെന്നറിഞ്ഞാല്പ്പിന്നെ
യെന്തിനു വിഷമിക്കണം..! സ്വസ്ഥതയുടെ ചിതക്ക് തീകൊളുത്തുന്ന വരികൾ...കവിത നന്നായിട്ടുണ്ട്
അതെ...
ശരിയാ...
സ്വന്തമല്ലൊരു വീടു
മെന്നറിഞ്ഞാല്പ്പിന്നെ
യെന്തിനു വിഷമിക്കണം..!
നല്ല കവിത...*
“ഇന്നുതന്നെ വിളിക്കണം
വൈദ്യുതശ്മശാനവുമുറപ്പുവരുത്തണം..”
വൈദ്യുതശ്മശാനവുമുറപ്പുവരുത്തണം
വാര്ധക്യത്തിന്റെ ആവശ്യങ്ങള് ഒതുക്കി കളഞ്ഞ സമൂഹത്തിനു പണിഞ്ഞ വൈദ്യുത ശ്മശാനം.
നല്ല ചിന്ത ആശംസകള്.
അനീഷ്, നല്ല എഴുത്ത്. പക്ഷെ, 'ഇങ്ങനെയും ചിലത്', 'കുറ്റിപ്പെന്സില്' നിലവാരത്തിലേക്കെത്തിയില്ല എന്ന് എണ്റ്റെ തോന്നല്.
ഭാവിയിലേക്കൊരു ചൂണ്ടു പലക.....!
ഇങ്ങനെയൊരിടമെങ്കിലുമുണ്ടാവും എന്നു പ്രതീക്ഷിക്കാം...!
നല്ല കവിത അനീഷ് . വളരെ നന്നായിരിക്കുന്നു... ആശംസകള്.
aneeshinte kavitha njan pandu vayichitund..(oru kalath sthiramayi mathrabhumi balapakthiyil ennanu ente orma) ipol inagen vayikkunnu...
rasamund..enikkum vayassavunnu aneesh....
abdul salam
salamap.blogspot.com
Post a Comment