രക്തസാക്ഷി
കണ്ണിമാങ്ങ പറിക്കാന്‍ കയറി
വീണുകിടന്നവന്റെ
ചുറ്റും
പലനിറക്കൊടി പരന്നു
ഇലകള്‍
അവനുമുകളില്‍
റീത്തുകള്‍ നിരത്തി
ആകാശം
കണ്ണീരിറ്റിച്ചു
ഇന്നവന്‍
കിടന്നയിടത്ത്
ഉയര്‍ത്തിയിരിക്കുന്നു
ഒരു രക്തസാക്ഷിമണ്ഡപം,
കിടന്ന കിടപ്പിന്റെ
അതേ രൂപത്തില്‍
തെറ്റ്
വെയിലിന്
മഴയെ അറിയില്ല
മഴയ്ക്ക് വെയിലിനെയും
എന്ന വിശ്വാസം
തെറ്റായിരുന്നു
അവരുടെ
തിരിച്ചറിവുകളാണല്ലോ
മഴവില്ലായി
തെളിയുന്നത്
ഇങ്ങനെ തെറ്റിപ്പോകുന്ന
വിശ്വാസങ്ങളാണല്ലോ
ജീവിതത്തിന്റെ നൈമിഷികത
നമ്മെ ബോധ്യപ്പെടുത്തുന്നത്
(ബൂലോകകവിത ഓണപ്പതിപ്പ് 2009)
റഫിയുടെ ഗസലുകള്; മെഹ്ദി ഹസ്സന്റെ പാട്ടുകള്
1 month ago
3 comments:
വെയിലും മഴയും തമ്മിലുള്ള ക്ഷണികമായ പ്രണയം.മഴവില്ല്. ക്ഷണപ്രഭാചഞ്ചലം.പ്രണയം പോലെ തന്നെ അല്ലേ?
അഭിപ്രായത്തിന് നന്ദി, താരക
മണ്ടപത്തില്‍ എന്‍റെ പുഷപങ്ങള്‍ .....
അറിയാത്ത പിള്ള ചോരിയുംബം അറിയും എന്നൊരു ചൊല്ലുണ്ട്
Post a Comment