Wednesday, September 2, 2009

എളുപ്പവഴി



സ്കൂളിലേയ്ക്കൊ
രെളുപ്പവഴിയുണ്ടായിരുന്നു.

വഴിവക്കിലെ
മരപ്പൊത്തില്‍
മുട്ടകള്‍ വിരിഞ്ഞുവോ
എന്നു നോക്കിയും
വരമ്പിനോരത്തെ
ആമ്പല്‍ക്കുളത്തില്‍
വിരിഞ്ഞപൂവിന്റെ വെളളയിലിരുന്നും
വേലിയിലെ തുമ്പിയുടെ
വീട്ടിലേയ്ക്കുളള വഴി ചോദിച്ചും
കാത്തിരു,ന്നൊരു മേഘത്തെ
കല്ലെറിഞ്ഞു വീഴ്ത്തി
ഉപ്പുകൂട്ടിത്തിന്നും
ചേമ്പിലക്കുമ്പിളില്‍
മഴവെളളം നിറച്ചതിലൊരു
കുഞ്ഞുമീനിനെപ്പിടിച്ചിട്ടും
കാറ്റിനോടൊക്കെ
ഉത്തരമില്ലാത്ത കടങ്കഥപറഞ്ഞും
നേരം വൈകുമ്പോഴൊക്കെ
ഈയെളുപ്പവഴിയിലൂടെ
ബെല്ലടിയ്ക്കുമ്പോഴേക്കും
സ്കൂളിലെത്തിയിരുന്നു

ആര്‍ക്കുമറിയാത്തൊരീയെളുപ്പവഴി
തുറന്നിട്ടൊരാകാശമായിരുന്നു
അതിലൂടെ
പുഴയിലെത്തിയ പരല്‍മീനായ് മാറിയിരുന്നു
അപ്പോഴേക്കും
സ്കൂളില്‍ നിന്നുമവസാന
ബെല്ലുമടിച്ചിരുന്നു

പിന്നെയെളുപ്പവഴികള്‍
ജീവിതത്തിലേക്കും
തുറന്നിട്ട വലിപ്പുകളായി
ഇടുങ്ങിയ തെരുവ്
കൗതുകങ്ങളൊളിപ്പിച്ചില്ലെങ്കിലും
കാട്ടുപൊന്തകളായി
ബസ്റ്റാന്റിലേക്കും
റെയില്‍വേസ്റ്റേഷനിലേക്കും
ഇടവഴിയൊരുക്കി

എന്നിട്ടും
ജീവിതത്തില്‍ നിന്നൊരെളുപ്പവഴി
മരണത്തിലേയ്ക്കുണ്ടെന്നറിഞ്ഞിട്ടും
നേര്‍വഴിയിലൂടെ മാത്രം
നടക്കുകയാണിന്നും.

( ബ്ലോത്രം ഓണപ്പതിപ്പ് )

7 comments:

എം പി.ഹാഷിം said...

എന്നിട്ടും
ജീവിതത്തില്‍ നിന്നൊരെളുപ്പവഴി
മരണത്തിലേയ്ക്കുണ്ടെന്നറിഞ്ഞിട്ടും
നേര്‍വഴിയിലൂടെ മാത്രം
നടക്കുകയാണിന്നും

thakarppan!!

പകല്‍കിനാവന്‍ | daYdreaMer said...

അനീഷ്
പെട്ടെന്നു മുന്നില്‍ വഴി മാഞ്ഞുപ്പോയ പോലെ..
ആശംസകള്‍.

naakila said...

നല്ല വാക്കുകള്‍ക്ക് നന്ദി പ്രിയ പകല്‍ക്കിനാവന്‍
ഹാഷിം
ഇനിയും വരണേ

Steephen George said...

veliyile thumbiyodu ...I think u made an akshrathettu..
Kavitha ishtamayi...

Vinodkumar Thallasseri said...

അനീഷ്‌, കവിതയിലേക്കൊരെളുപ്പവഴി കൂടിയുണ്ടായിരുന്നെങ്കില്‍...ഞാനും നല്ല കവിതകളെഴുതുമായിരുന്നു, ഇതു പോലെ. അഭിനന്ദനങ്ങള്‍.

suja said...

kavitha ,ishteppettu.iniyum ezhuthuka.

prakashettante lokam said...

ആശംസകള്‍

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP