പുതുക്കിപ്പണിഞ്ഞുകൊണ്ടിരുന്നു
ഈ വീടിന്റെ ചുമരുകള്
ഞാനെന്റെ ഭാഷകൊണ്ട്
ഈ വീടിന്റെ ജനാലകള്
വാതിലുകള്
ഉമ്മറം
നിന്നുമടുത്ത് ദ്രവിച്ച
കട്ടിളകള്
എന്നാല്
പുതുക്കാന് മറന്നു പോയിരുന്നു
അകത്തെ കരിങ്കല്ലിന്റെ തണുപ്പ്
മേല്ത്തട്ടിനുളളില്
കൂട്ടികെട്ടിയ
ഇരുമ്പുകഷണങ്ങള്
വീടിങ്ങനെ
മേല്ക്കൂരയ്ക്കു കീഴെ
മക്കളെല്ലാം കൂടൊഴിഞ്ഞ നിശ്ശബ്ദത നോക്കി
സിറ്റൗട്ടിലെയിരുട്ടിലിരിക്കുന്ന അച്ഛനാകുന്നത്
അതുകൊണ്ടാകുമോ?
ഒറ്റയ്ക്കാവുമ്പോൾ
4 days ago
5 comments:
പുതുക്കി പണിയാൻ വിട്ടതെല്ലാം അങിനെയിരിക്കട്ടേ..കാല പഴക്കം ചെന്ന കരിങ്കൽ ഭിത്തിയിൽ നിന്നും ഒരിക്കൽ നമുക്കു കടം വാങണം കനത്ത മൌനം..!
വീടിങ്ങനെ
മേല്ക്കൂരയ്ക്കു കീഴെ
മക്കളെല്ലാം കൂടൊഴിഞ്ഞ നിശ്ശബ്ദത നോക്കി
സിറ്റൗട്ടിലെയിരുട്ടിലിരിക്കുന്ന അച്ഛനാകുന്നത്
അതുകൊണ്ടാകുമോ?
!!!!!
അതു കൊണ്ടു തന്നെയാവും ഒടുവിൽ അഛനും ഇരുട്ടും മാത്രമാവുന്നതു.
:):)
വീടിങ്ങനെ
മേല്ക്കൂരയ്ക്കു കീഴെ
മക്കളെല്ലാം കൂടൊഴിഞ്ഞ നിശ്ശബ്ദത നോക്കി
സിറ്റൗട്ടിലെയിരുട്ടിലിരിക്കുന്ന അച്ഛനാകുന്നത്
അതുകൊണ്ടാകുമോ?
good!!
nannayittundu
Post a Comment