രാത്രി
ഇടവഴികടന്ന്
മുറ്റമരിച്ച്
വീടിനുളളിലേക്കുകടന്നു
പുസ്തകക്കാടിനുളളിൽ
കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിലൂടെ
പരതി നടന്നു
ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക് അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി
പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം
ഉറുമ്പ് തിന്ന
വെറുമൊരു തൊണ്ട്
നൂറുകാലുകൾ കൊണ്ട്
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു.
ഒറ്റയ്ക്കാവുമ്പോൾ
4 days ago
8 comments:
"നൂറുകാലുകൾ കൊണ്ട്
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു"
ഒരു വരി ഒരുപാടര്ത്ഥം :)
"പുസ്തകക്കാടിനുളളിൽ
കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിലൂടെ
പരതി നടന്നു
ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക് അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി"
ഒരുപാടർത്ഥമുള്ള വരികൾ ..നന്നായി....
നന്നായി !!
"നൂറുകാലുകൾ കൊണ്ട്
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു"
നൂറുകാലുകൾ കൊണ്ട്
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു.
വരികൾ നന്നായി !!
ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക് അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി
പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം..
അനീഷ് നല്ല കവിത
ആ വാക്കിന്റെ ഒരു ഭാഗ്യം..
പകുതി വെന്തെങ്കിലും പിടിവിട്ടു തരാതെ ആരൊക്കെയോ..
പഴുതാരയോട് പച്ചിലയിലും തിരയാന് പറ അനീഷേട്ടാ..
വാക്ക് കൈ വിടാതെ നോക്കണേ..:)
നല്ല ആശയം..
നന്നായി...
Post a Comment