മുഴങ്ങുന്നൊരു
ശബ്ദമുണ്ടായിട്ടും
ഉരച്ചുരച്ച്
മിനുസപ്പെടുത്തി
കൊണ്ടു നടക്കുന്നു
പ്രതികരിച്ച്
വെട്ടിവീഴ്ത്തേണ്ട
സന്ദര്‍ഭങ്ങളെല്ലാം
തൊണ്ടയിലുടക്കി
അണപ്പല്ലുകൊണ്ട്
കടിച്ചമര്‍ത്തി ചിരിക്കുന്നു
തീപാറുന്ന വാക്കുകളാല്‍
ആവിഷ്കരിക്കാമായിരുന്ന പലതും
വെളളമൊഴിച്ചു കെടുത്തി
കരിക്കട്ട പോലെ
പൂഴ്ത്തിവച്ച് വെളിപ്പെടുത്തുന്നു
ഇങ്ങനെ നടന്ന്
താടിവളര്‍ന്ന പലരും
ഇന്നുന്നതസ്ഥാനങ്ങളില്‍
തണലേറ്റിരിക്കുന്നതു കണ്ട്
കണ്ണു കുളിര്‍ത്തിരുന്നു.
ഒറ്റയ്ക്കാവുമ്പോൾ
4 days ago
5 comments:
നന്നായി
ഇവിടെ എഡിറ്റിംഗ് ടേബിളില്‍ ഇതു തന്നെയാണ് സംഭവിക്കാറ്......
ഹോ ...!! ഒരു വള്ളി പുള്ളി മാറ്റാനില്ലല്ലോ അനീഷ് ..
ഞാന്‍ ജീവിക്കുന്നിടത്തെയ്ക്ക് ഓരോ വാക്കും ഇറുകെ പിടിക്കുന്നു.
സത്യത്തില്‍ വെളിച്ചം പോലെ
"ഉള്ളിലെല്ലാമൊതുക്കിയൊതുക്കി ഏതോ
കാല്‍ക്കീഴിലമര്‍ന്നു രസിക്കയാണിന്നു ഞാന്‍."
പറഞ്ഞ ആള്‍ക്കും നേര്‍ക്കുനേര്‍ കിട്ടി, ബോധിച്ചു.
ചില സംഭവങ്ങളിലെയ്ക്ക് പച്ചയായ എഴുത്തിലൂടെ
വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന എഴുത്താണ് താങ്കളുടെത്.
പാവം , അതിജീവനം , ഒടിയന് , ഒച്ച , കറിക്കത്തിയുടെ മൂര്ച്ചയെപറ്റി , കടത്തുകാരന് ,
പ്രതികാരം ,
തുടങ്ങി താങ്കള്‍ കണ്ട സംഭവങ്ങള്‍ പോലെ പറയുന്ന കവിതകള്‍...
അത്തരം പോസ്റ്റാത്ത പഴയ വല്ല എഴുത്ത്കളുമുണ്ടെങ്കില് എടുത്തിടുക!
എന്ന് കരുതി പുതിയവ പോരെന്നു പറയുകയല്ല കേട്ടോ!
അഭിനന്ദനങ്ങള്‍ ....
സ്നേഹം
Post a Comment