എല്ലാം പൂത്തുകൊഴിഞ്ഞാലും
വീഴാത്തൊരു പൂവേണമെന്ന
വിചാരമുണ്ടായിരുന്നു ചെടിയ്ക്ക്
ഓരോ തവണ പൂക്കുമ്പോഴു
മൊരുപൂ വിടര്ത്താനുളളതെന്തോ
അത് മാറ്റിവച്ചു കൊണ്ടിരുന്നു
ചെടിയുടെ ഉളളിലത്
കനത്തുകൊണ്ടിരുന്നു
പലതവണ
പൂത്തതെല്ലാം
പലപ്പോഴായി കൊഴിഞ്ഞൊഴിഞ്ഞ
ശൂന്യത നോക്കി
ഒടിവിലൊരൊറ്റപ്പെയ്ത്ത്
കൊഴിഞ്ഞില്ല
ആ പൂവൊരിയ്ക്കലുമതിനാല്
ചെടി പിന്നെ പൂത്തില്ല
ആ ചെടിയിപ്പോള്
ആകാശത്തോളമായി
കൊഴിയാത്ത പൂവതില്
ചന്ദ്രനോളവും.
ഒറ്റയ്ക്കാവുമ്പോൾ
4 days ago
2 comments:
"ഓരോ തവണ പൂക്കുമ്പോഴു
മൊരുപൂ വിടര്ത്താനുളളതെന്തോ
അത് മാറ്റിവച്ചു കൊണ്ടിരുന്നു
ചെടിയുടെ ഉളളിലത്
കനത്തുകൊണ്ടിരുന്നു"
കേട്ടുകേട്ടുറങ്ങിപ്പോയൊരു മുത്തശ്ശിക്കഥ പോലെ.....
ഇഷ്ടമായി.
അനീഷ്.. മനോഹരം...
Post a Comment