കൈത്തണ്ടയിലെ
രോമങ്ങള്‍ക്കിടയില്‍
ഒരനക്കം
സൂക്ഷിച്ചു നോക്കിയപ്പോള്‍
ഒരുറുമ്പ്
നടന്നു പോകുന്നു
വലിയ മരങ്ങള്‍ക്കിടയില്‍
വഴിതെറ്റി വന്ന
അപരിചിതനെപ്പോലെ
കരിയിലകളില്‍ ചവിട്ടി
ഓര്‍മയുടേയും മറവിയുടേയും
സമാന്തരരേഖകള്‍ക്കു നടുവിലൂടെ
അതറിയുന്നില്ല
ചെറുതില്‍ ചെറുതായ
കാല്‍പ്പാടുപോലും
തിരിച്ചറിയുന്ന ഭൂമിയെ
ആകാശത്തിരുന്ന്
ഓരോ ചലനവും
ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
കണ്ണുകളെ
ഞെരിച്ചമര്‍ത്താന്‍
നീണ്ടു നീണ്ടു വരുന്ന
വിരലുകളെ
ഓർമയിൽ മാഞ്ഞു പോകുകയേയില്ല
3 weeks ago
8 comments:
great !!!
ishTamaayi maashe
:-)
നന്നായിട്ടുണ്ട്, ഇഷ്ടമായി :)
എന്നിട്ട് കൊന്നോ...പാവം കിട്ടും കേട്ടോ അനീഷേ
ദൈവവും , മനുഷ്യനും !
എന്ത് നിസ്സാരമായാണ് ഈ പറച്ചില്
എന്നാല്‍ എത്ര ഗൌരവതരം !
അത് മനസ്സുകളിലേയ്ക്ക് സന്നിവേഷിപ്പിക്കാനുപയോഗിക്കുന്ന
ബിംബത്തെ നമിക്കുന്നു കവേ...!!
ആത്മാവറിഞ്ഞെഴുതി. അല്ലേ
നല്ല ഉയരമുള്ള കവിത
കൈത്തണ്ടയിലെന്നല്ല എല്ലാ ചെറുപ്രാണികളും നടന്നു പോകുന്നത് മുകളില്‍ വശങ്ങളില് ഉള്ള അപകടങ്ങളെ മണത്തറിയാതെയല്ലേ.
ഭൂമിയില്‍ പാകിയ മൈനുകളെയും അറിയുന്നില്ല.
അല്ലങ്കില്‍ ആരാണിതൊക്കെ തിരിച്ചറിയുന്നത്?
ഉറുമ്പുകള്‍ക്കു ജീവിതത്തെ വ്യാഖ്യാനിക്കാനറിയാമായിരുന്നെങ്കില്..
അവയുടെ ഭാഷ അറിയുമായിരുന്ന സോളമന് പോലും അതു പറഞ്ഞു കൊടുത്തിരിക്കില്ല.
അല്ലങ്കില്‍ കടമ്മനിട്ടയുടെ കോഴി ചൊല്ലിക്കൊടുക്കണം.
Post a Comment