Tuesday, May 18, 2010

കൈത്തണ്ടയിലെ രോമങ്ങള്‍ക്കിടയില്‍

കൈത്തണ്ടയിലെ
രോമങ്ങള്‍ക്കിടയില്‍
ഒരനക്കം

സൂക്ഷിച്ചു നോക്കിയപ്പോള്‍
ഒരുറുമ്പ്
നടന്നു പോകുന്നു

വലിയ മരങ്ങള്‍ക്കിടയില്‍
വഴിതെറ്റി വന്ന
അപരിചിതനെപ്പോലെ
കരിയിലകളില്‍ ചവിട്ടി
ഓര്‍മയുടേയും മറവിയുടേയും
സമാന്തരരേഖകള്‍ക്കു നടുവിലൂടെ

അതറിയുന്നില്ല
ചെറുതില്‍ ചെറുതായ
കാല്‍പ്പാടുപോലും
തിരിച്ചറിയുന്ന ഭൂമിയെ
ആകാശത്തിരുന്ന്
ഓരോ ചലനവും
ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
കണ്ണുകളെ
ഞെരിച്ചമര്‍ത്താന്‍
നീണ്ടു നീണ്ടു വരുന്ന
വിരലുകളെ

8 comments:

സന്തോഷ്‌ പല്ലശ്ശന said...

great !!!

ഉപാസന || Upasana said...

ishTamaayi maashe
:-)

മയൂര said...

നന്നായിട്ടുണ്ട്, ഇഷ്ടമായി :)

Unknown said...

എന്നിട്ട് കൊന്നോ...പാവം കിട്ടും കേട്ടോ അനീഷേ

എം പി.ഹാഷിം said...

ദൈവവും , മനുഷ്യനും !

എന്ത് നിസ്സാരമായാണ് ഈ പറച്ചില്‍
എന്നാല്‍ എത്ര ഗൌരവതരം !
അത് മനസ്സുകളിലേയ്ക്ക്‌ സന്നിവേഷിപ്പിക്കാനുപയോഗിക്കുന്ന
ബിംബത്തെ നമിക്കുന്നു കവേ...!!

Mohamed Salahudheen said...

ആത്മാവറിഞ്ഞെഴുതി. അല്ലേ

M.R.Anilan -എം. ആര്‍.അനിലന്‍ said...

നല്ല ഉയരമുള്ള കവിത

എന്‍.ബി.സുരേഷ് said...

കൈത്തണ്ടയിലെന്നല്ല എല്ലാ ചെറുപ്രാണികളും നടന്നു പോകുന്നത് മുകളില്‍ വശങ്ങളില്‍ ഉള്ള അപകടങ്ങളെ മണത്തറിയാതെയല്ലേ.

ഭൂമിയില്‍ പാകിയ മൈനുകളെയും അറിയുന്നില്ല.

അല്ലങ്കില്‍ ആരാണിതൊക്കെ തിരിച്ചറിയുന്നത്?
ഉറുമ്പുകള്‍ക്കു ജീവിതത്തെ വ്യാഖ്യാനിക്കാനറിയാമായിരുന്നെങ്കില്‍..

അവയുടെ ഭാഷ അറിയുമായിരുന്ന സോളമന്‍ പോലും അതു പറഞ്ഞു കൊടുത്തിരിക്കില്ല.

അല്ലങ്കില്‍ കടമ്മനിട്ടയുടെ കോഴി ചൊല്ലിക്കൊടുക്കണം.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP