Tuesday, May 25, 2010

യുറീക്ക




കടിയ്ക്കാന്‍ വന്നത്
എന്തിനെന്ന്
മറന്നു പോയൊരു
അരണ
മറവിയിലേക്കു തന്നെ
തിരിച്ചു പോയി

ഇടയ്ക്കിടയ്ക്ക്
മുകള്‍പ്പരപ്പില്‍ വന്ന്
മിന്നലായ് മറഞ്ഞത്
എത്ര വലവീശിയിട്ടും
കുരുങ്ങിയില്ല
പരീക്ഷാ ഹാളില്‍

അതൊരു തിരിച്ചറിവായിരുന്നു
മൂന്നാം കൊല്ലവും തോറ്റിരുന്ന
ബഞ്ചില്‍
കോമ്പസ്സുകൊണ്ട്
തെങ്ങുകയറ്റക്കാരന്‍ ഗോപാലന്റെ
ചിത്രം വരച്ചത്

തെങ്ങിന്റെ മണ്ടയിലിരുന്ന്
ഒരു നോട്ടം കൊണ്ട്
മൂപ്പുമിളപ്പും തിരിയ്ക്കുമ്പോള്‍
അവിശ്വസനീയം പോലെ
കണ്ടു കിട്ടി
മൂന്നാം ക്ലാസ്സില്‍ മറന്നു വച്ചൊരു
മയില്‍പ്പീലി

മുടികെട്ടി വച്ച
കോഞ്ഞാട്ടയ്ക്കു മുകളില്‍
തിരുകി വച്ചിരിക്കുന്നു

നഗ്നനായിരുന്നില്ല
കുളിത്തൊട്ടിയിലായിരുന്നില്ല
തേടിയലഞ്ഞൊരുത്തരത്തിന്റെ
തോന്നലുമായിരുന്നില്ല
എന്നിട്ടും
കൂവിവിളിച്ചു കൊണ്ട്
എഴുന്നേറ്റോടി

മഞ്ഞവരയ്ക്കുന്ന
തെങ്ങോലകള്‍ക്കു മുകളിലൂടെ
ചിറകു വിരുത്തി!

(Harithakam)

6 comments:

Mohamed Salahudheen said...

ജീവിതപ്പുസ്തകത്തില് മറന്നു വച്ചൊരു
മയില്‍പ്പീലി. പെറ്റുപെരുകിയോ എന്നറിയും മുന്പേ, പുസ്തകം ഉമ്മ ഏതോ അണ്ണാച്ചിക്ക് 30 പൈസയ്ക്ക് വിറ്റു.

നന്ദി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്തോ മറന്നു വെച്ച് പോലെ ഇപ്പോഴും തിരിച്ചോടുന്നുണ്ട്..

എന്‍.ബി.സുരേഷ് said...

എല്ലാ പാഠപുസ്തകങ്ങള്‍ക്കും അപ്പുറം ജീവിതമെന്നൊരു പുസ്തകമില്ലേ.
അതു കാ‍ണുമ്പോള്‍ നാം ഭയപ്പെടില്ലേ. ഇല്ലെണ്‍കില്‍ നാമെല്ലാ‍ം അപ്പുക്കിളികളായിരിക്കണം.
നിഷ്കളങ്കമായ ഒരു താത്വികജ്ഞാനം വേണം.

എം പി.ഹാഷിം said...

എല്ലാ പാഠപുസ്തകങ്ങള്‍ക്കും അപ്പുറം ജീവിതമെന്നൊരു പുസ്തകമില്ലേ.
അതു കാ‍ണുമ്പോള്‍ നാം ഭയപ്പെടില്ലേ. ഇല്ലെണ്‍കില്‍ നാമെല്ലാ‍ം അപ്പുക്കിളികളായിരിക്കണം.
നിഷ്കളങ്കമായ ഒരു താത്വികജ്ഞാനം വേണം.

ഹംസ said...

:)

അനൂപ്‌ .ടി.എം. said...

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനും മറന്നു വച്ചിരുന്നു ഭംഗിയുള്ള ഒരു കൊച്ചു മയില്‍‌പീലി...

ഒരുപാടു കാലത്തിനു ശേഷം അത് തിരിച്ചുകിട്ടി..പക്ഷെ അത് ശെരിക്കും പെറ്റിരുന്നു..!!

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP