പുറത്തിറങ്ങാ
നൊരു വാതിലാണുള്ളത്
ആരാണതു തുറന്നുവെയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ പുറത്തിറങ്ങി
രാത്രിയായി
അകത്തുകയറാ
നൊരു വാതിലാണുള്ളത്
ആരാണതടച്ചുവയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ തെളിച്ചകത്താക്കി
പകലായി
എങ്കിലും
ചില കുറുമ്പന്മാരുണ്ട്
അകത്തുകയറാതെ
ഒളിച്ചുനടക്കും
മുളങ്കൂട്ടത്തിനുള്ളിലോ
കാരപ്പൊന്തയ്ക്കുള്ളിലോ
പണിനടക്കുന്ന വീട്ടിലെ
അടച്ചിട്ട മുറിയ്ക്കുള്ളിലോ
പതുങ്ങിയിരിക്കും
പുലിപിടിച്ച ആട്ടിന്‍കുട്ടിയുടെ
ഞരക്കത്തോടെ
കയര്‍ത്തുമ്പിലാടുന്നവന്റെ നെഞ്ചില്‍ നിന്നും
ചാടിയോടുന്നതു കണ്ടിട്ടുണ്ട്
ഇത്രയും കുറുമ്പ്
വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട് !
8 comments:
'കുറുമ്പ്' അസ്സലായി.കവിക്ക് അഭിനന്ദനങ്ങള്‍ !
പകുതി തുറന്ന അല്ലെങ്കില്‍ അടച്ച വാതിലിലൂടെ എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാം...
തോന്നിയവാസം ആണ് ശരിയായ തീരുമാനം
ശരിയും തെറ്റും ആരെയാ ബാധിക്കുന്നത്?
നന്ദി പ്രിയ മുഹമ്മദ്കുട്ട ഇരിംബില്ലിയം,നാരദന്‍
good one, anish...
കുറുമ്പ്!!
എന്തൊരു വിഭ്രമജനകമായ കാഴ്ച!
assalayi.... abhinandanangal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............
KOLLAM
Post a Comment