Tuesday, May 1, 2012

രാത്രിയെക്കുറിച്ചുള്ള വിചാരത്തില്‍


ആടുകള്‍ കൂട്ടത്തൊടെ പോവുകയാണ്
പുകയായുയരേക്കുപാറും
പൊടിമൂടുന്നുണ്ടവയുടെ വേഗത

ആട്ടിടയന്‍
ഏറെ പിന്നിലാണവയുടെ
ഒപ്പം നടക്കാനേറെ പണിപ്പെടുന്നുമുണ്ടയാള്‍
കാലുകളിലെ ദീനം
വാര്‍ദ്ധക്യത്തോടൊപ്പമേറിയേറി
വരുന്നതിനെക്കുടിച്ചോര്‍ത്തയാള്‍
നടക്കുന്നു
നിഴലയാളുടെ കാലുകളില്‍ത്തൊട്ടു
മുന്നിലേക്കു നീണ്ടുകിടക്കുന്നു

അയാള്‍  ശ്രദ്ധിക്കുകയാണ്
അവിചാരിതമായ്
എന്തുകൊണ്ടാടുകളുടെ
നിഴലുകള്‍ പിന്നിലേക്കു നീളുന്നു ?
വെയിലവയെ വകഞ്ഞുമാറ്റി
നിലത്തു പൊടിമണ്ണിനു മീതെ
പറ്റിക്കിടന്നുറങ്ങാന്‍
വെപ്രാളപ്പെടുന്നുണ്ടാരും കാണാതെ

പച്ചയുടെ തരിപോലുമില്ലാത്ത
അകലങ്ങള്‍
വഴിമറന്നതിനെക്കുറിച്ചുള്ള
ആശങ്കയുടെ വിത്തുകള്‍ മുളപ്പിക്കുന്നു

മഞ്ഞുള്ള
ഒരു രാത്രിയെക്കുറിച്ചുള്ള
വിചാരത്തില്‍
പൊടുന്നനെയയാള്‍
മലക്കം മറിഞ്ഞുവീഴുകയാണ്
പൊടിയിപ്പോള്‍ കൂടിക്കൂടി
കുറഞ്ഞു കുറഞ്ഞ്
അപ്രത്യക്ഷമായിരിക്കുന്നു
ആകാശമതിന്റെ കറുത്ത സ്ലേറ്റില്‍
നക്ഷത്രങ്ങളെ വരഞ്ഞു തുടങ്ങിയിരിക്കുന്നു

മലക്കം മറിഞ്ഞു
പൊടിമണ്ണിലാണ്ടുപോയ
ആട്ടിടയനെക്കുറിച്ചുള്ള വിചാരത്തില്‍
ആടുകളെല്ലാം തിരിഞ്ഞു നില്‍ക്കുകയാണ്
മുന്നിലേക്കും പിന്നിലേക്കും
നീണ്ടുകിടക്കുമോര്‍മയുടെ
നിഴലുകളില്‍ച്ചവിട്ടി
ഒരാട്ടിന്‍കുട്ടി
മുലപ്പാല്‍ നുണയുകയാണ്
അനങ്ങാതെ
ചുരത്തി നില്‍ക്കുകയാണ്
അന്നേരമാകാശം !

8 comments:

ശ്രീനാഥന്‍ said...

ആടുകളുടെ നിഴൽ പറ്റി വീശ്രമിക്കാൻ വെപ്രാളപ്പെടുന്ന വെയിലിലൂടെ,കറുത്ത സ്ലേറ്റിൽ നക്ഷത്രങ്ങളെ കോറിയിടുന്ന ആകാശത്തിലൂടെ,പൊടിമണ്ണിൽ ആണ്ടു പോയ ആട്ടിടയനിലൂടെ കടന്നു പോകുന്ന കവിത ...മുലപ്പാൽ നുണയുന്ന ആട്ടിൻകുട്ടി, ചെറിയ ഒരു ക്യാൻ വാസിൽ എത്ര മിഴിവാർന്ന ചിത്രങ്ങൾ! ചരിത്രം നിഴൽ വിരിക്കട്ടെ അപ്പുറത്തും ഇപ്പുറത്തും.ചുരത്തി നിൽക്കയല്ലേ ആകാശം. സന്തോഷം അനീഷ്!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ വരികളിലൂടെ മേയുമ്പോള്‍ മനസ്സ് നിറയുന്നു.അതിമനോഹരമായ കാഴ്ച്ചകള്‍ ..

sunilpadukad said...

Annishe excellent tta
Sunil padukad

എം പി.ഹാഷിം said...

valare naalkku shesham thaankale veendum vaayikkaanaaya santhoshamundu. njaanippol naattilundu..buddhimuttillenkil thaankalude number onnu tharanam ee namberilottonnu missiyaalum madi.

9645259872

എം പി.ഹാഷിം said...

valare naalkku shesham thaankale veendum vaayikkaanaaya santhoshamundu. njaanippol naattilundu..buddhimuttillenkil thaankalude number onnu tharanam ee namberilottonnu missiyaalum madi.

9645259872

Shaleer Ali said...

കാഴ്ചകളുടെ ലോകത്തേക്ക് തുറന്നിട്ട കവിതയുടെ അക്ഷര ജാലകം ....
നന്നായി എഴുതി ...
ഇനിയും എഴുതുക ,,ഇതിലും നന്നായി ..... എല്ലാ ആശംസകളും ...

ഇരിപ്പിടം വാരിക said...

ഈ ബ്ലോഗിനെക്കുറിച്ച് ഇരിപ്പിടം പറയുന്നത്

naakila said...

പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP