പൂ വരച്ച ബാഗില്‍ ഒരു പെണ്‍കുട്ടിയുടെ മനസ്സുണ്ട് ആരും കാണാതെ അവളൊളിപ്പിച്ച സ്വപ്നങ്ങളുണ്ട് നോട്ടുബുക്കിനിടയില് അരികുകീറിയ ഒരു ഗ്രീറ്റിങ് കാര്‍ഡുണ്ട് ചതഞ്ഞു പതിഞ്ഞ് തിരിച്ചറിയാനാവാത്ത അക്ഷരങ്ങള്‍ പോലുളള മുല്ലപ്പൂക്കളും
അവളെപ്പോഴും ഓര്‍ത്തെടുക്കുന്നത് നിറമടര്‍ന്ന ഒരു തൂവാല നനഞ്ഞ മൗനത്തില്‍ പൂകൊഴിഞ്ഞ വഴിയില്‍ നോക്കി നില്ക്കുന്ന പെണ്‍കുട്ടി!
4 comments:
മനോഹരമായിരിക്കുന്നു...
നല്ല വരികൾ
പാവം പെണ്‍കുട്ടി !
ആ പെണ്‍കുട്ടിയെ തിരിച്ചറിയുന്നു...:)
Post a Comment