
കൃത്യം നടത്തിയതിനു ശേഷം
സാക്ഷികളാരുമില്ലെന്ന്
ഉറപ്പു വരുത്താന്‍
ചുറ്റും കണ്ണോടിച്ചു
അപ്പോഴുണ്ട്
വക്കില്‍ ചോരപുരണ്ടൊരു
മേശ
ഭയന്നു വിറച്ച്
മുറിയുടെ മൂലയില്‍
പതുങ്ങുന്നു
ബലപ്രയോഗത്തിനിടയില്‍
ചവിട്ടേറ്റു വീണൊരു കസേര
നിലത്തിഴഞ്ഞ്
തലയുയര്‍ത്തുന്നു
ടേബിള്‍ ലാമ്പിന്റെ
മങ്ങിയ മഞ്ഞ
ചുവരില്‍ പടര്‍ത്തിയ
നിഴലിന്റെ വിളളലുകള്‍ക്കിടയില്‍
നാവു കടിച്ചുപിടിച്ചൊരു പല്ലി
അപ്പോഴും
കിതപ്പടങ്ങാത്ത നെഞ്ചുപോലെ ഫാന്‍
ചോരത്തുളളികള്‍ തെറിച്ച മുഖം പോലെ
നിലവിളിക്കാന്‍ മറന്ന
പുസ്തകം
കണ്ണിറുക്കിപ്പിടിച്ച്
അതിനരികിലൊരു പേന
...................................
സാക്ഷികളില്ലാതാക്കാന്‍
മുറി മുഴുവന്‍ ചുട്ടെരിച്ച്
പുറത്തു കടന്നപ്പോള്‍
കൈകളിലിരുന്ന്
വിറയ്ക്കുന്നു
കണ്ണുകലങ്ങിയ
കഠാര
എപ്പോഴും അവശേഷിക്കാറുളള
ഒരേയൊരു
സാക്ഷി!
5 comments:
:)
അനീഷ്,
നല്ല കുറേ കവിതകളാണല്ലോ ഈ ബ്ലോഗില്‍ ഉള്ളത്.
നല്ല ടെമ്പ്ലേറ്റും, നല്ല ഫോര്‍മാറ്റിംഗും വായനാസുഖം തരുന്നുണ്ട്. ആശംസകള്‍!
ഈ കമന്റ് വിന്റോ പോപ് അപ്പ് ചെയ്യുന്ന ഓപ്ഷന്‍ മാറ്റി സെറ്റ് ചെയ്തുകൂടേ?
നല്ല ടെമ്പ്ലറ്റ് ഇതെങ്ങനെ ചെയ്യാമെന്ന് ഒന്ന് പറഞ്ഞുതരാമോ?
നല്ല വാക്കുകള്‍ക്ക് എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
കമന്റ് വിന്റോ പോപ് അപ്പ് ചെയ്യുന്ന ഓപ്ഷന്‍ മാറ്റി സെറ്റ് ചെയ്തിട്ടുണ്ട്
ഇനിയും വരണേ
ഇത് ഇത്ര പണിയൊന്നുമില്ലെന്നേ
ബ്ലോഗ് layout ല്‍ Page Elements ല്‍ Edit Html എടുക്കുക. അവിടെ സൗജന്യമായി ലഭിക്കുന്ന ബ്ലോഗ് ടെംപ്ലേറ്റിന്റെ കോഡ് റീപ്ലേസ് ചെയ്താല്‍ മതി.
Post a Comment