Wednesday, October 1, 2008

സാക്ഷി


കൃത്യം നടത്തിയതിനു ശേഷം
സാക്ഷികളാരുമില്ലെന്ന്
ഉറപ്പു വരുത്താന്‍
ചുറ്റും കണ്ണോടിച്ചു

അപ്പോഴുണ്ട്
വക്കില്‍ ചോരപുരണ്ടൊരു
മേശ
ഭയന്നു വിറച്ച്
മുറിയുടെ മൂലയില്‍
പതുങ്ങുന്നു
ബലപ്രയോഗത്തിനിടയില്‍
ചവിട്ടേറ്റു വീണൊരു കസേര
നിലത്തിഴഞ്ഞ്
തലയുയര്‍ത്തുന്നു
ടേബിള്‍ ലാമ്പിന്റെ
മങ്ങിയ മഞ്ഞ
ചുവരില്‍ പടര്‍ത്തിയ
നിഴലിന്റെ വിളളലുകള്‍ക്കിടയില്‍
നാവു കടിച്ചുപിടിച്ചൊരു പല്ലി
അപ്പോഴും
കിതപ്പടങ്ങാത്ത നെഞ്ചുപോലെ ഫാന്‍
ചോരത്തുളളികള്‍ തെറിച്ച മുഖം പോലെ
നിലവിളിക്കാന്‍ മറന്ന
പുസ്തകം
കണ്ണിറുക്കിപ്പിടിച്ച്
അതിനരികിലൊരു പേന
...................................
സാക്ഷികളില്ലാതാക്കാന്‍
മുറി മുഴുവന്‍ ചുട്ടെരിച്ച്
പുറത്തു കടന്നപ്പോള്‍
കൈകളിലിരുന്ന്
വിറയ്ക്കുന്നു
കണ്ണുകലങ്ങിയ
കഠാര

എപ്പോഴും അവശേഷിക്കാറുളള
ഒരേയൊരു
സാക്ഷി!

5 comments:

ajeeshmathew karukayil said...

:)

Appu Adyakshari said...

അനീഷ്,
നല്ല കുറേ കവിതകളാണല്ലോ ഈ ബ്ലോഗില്‍ ഉള്ളത്.
നല്ല ടെമ്പ്ലേറ്റും, നല്ല ഫോര്‍മാറ്റിംഗും വായനാസുഖം തരുന്നുണ്ട്. ആശംസകള്‍!

ഈ കമന്റ് വിന്റോ പോപ് അപ്പ് ചെയ്യുന്ന ഓപ്ഷന്‍ മാറ്റി സെറ്റ് ചെയ്തുകൂടേ?

Kunjipenne - കുഞ്ഞിപെണ്ണ് said...

നല്ല ടെമ്പ്ലറ്റ് ഇതെങ്ങനെ ചെയ്യാമെന്ന് ഒന്ന് പറഞ്ഞുതരാമോ?

naakila said...

നല്ല വാക്കുകള്‍ക്ക് എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
കമന്റ് വിന്റോ പോപ് അപ്പ് ചെയ്യുന്ന ഓപ്ഷന്‍ മാറ്റി സെറ്റ് ചെയ്തിട്ടുണ്ട്
ഇനിയും വരണേ

naakila said...

ഇത് ഇത്ര പണിയൊന്നുമില്ലെന്നേ
ബ്ലോഗ് layout ല്‍ Page Elements ല്‍ Edit Html എടുക്കുക. അവിടെ സൗജന്യമായി ലഭിക്കുന്ന ബ്ലോഗ് ടെംപ്ലേറ്റിന്റെ കോഡ് റീപ്ലേസ് ചെയ്താല്‍ മതി.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP