Sunday, November 23, 2008

കടത്തുകാരന്‍




വെയിലില്‍ തിളങ്ങുന്ന
റെയില്‍പ്പാളങ്ങള്‍ക്കപ്പുറത്തായിരുന്നു പുഴ

ഒഴുക്കിലേക്ക്
ചാഞ്ഞുകിടന്ന
ഇല്ലിക്കൂട്ടങ്ങള്‍ക്കരികിലൂടെ
പുഴയിലേക്കുളള വഴി

അവിടെപ്പോഴുമുണ്ടാകും
കടത്തുകാരന്‍

അയാളുടെ വീട്
അടുത്തെവിടെയോ
ആയിരിക്കണം

വള്ളത്തില്‍
വീണുകിടക്കും നിഴല്‍
റാന്തല്‍വിളക്ക്
ചോറ്റുപൊതി
സ്കൂള്‍കുട്ടികള്‍
പുലര്‍ച്ചയ്ക്ക്
നഗരത്തിലേക്കുളള ആദ്യത്തെ ബസ്സു പിടിക്കാന്‍
തിരക്കിട്ടെത്തുന്ന
ജോലിക്കാര്‍
അക്കരെയുളള ഫാക്ടറിയില്‍
പണിക്കുപോകുന്നവര്‍
മഞ്ഞുകുപ്പായമിട്ട
നിശ്ശബ്ദത

എല്ലാറ്റിനും മീതെ
അയാളുടെ പാട്ട്

രാത്രിയില്‍
കരിമ്പടം പുതച്ച്
ഉറങ്ങാതിരിയ്ക്കുമയാളെത്തേടി
തിളങ്ങുന്ന
രണ്ടു കണ്ണുകള്‍!

ഒരിയ്ക്കലയാള്‍
പാളത്തില്‍ കിടന്നുറങ്ങി

പുഴയ്ക്കു മോളിലൂടെ
പാലം വന്നതു കൊണ്ടാവില്ല
തിളങ്ങുന്ന രണ്ടുകണ്ണുകള്‍
ഇനിയൊരിക്കലും തേടിവരില്ലെന്ന
തിരിച്ചറിവാകണം

മണല്‍ക്കരയില്‍
അനാഥജഡം പോലെ
അയാളുടെ വളളം
കുറേനാള്‍ കിടന്നു

പിന്നീടതും...

9 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടപ്പെട്ടു മാഷേ...ആശംസകള്‍...

sv said...

മൂര്‍ച്ചയുള്ള വാക്കുകള്‍...

നന്മകള്‍ നേരുന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“പുഴയ്ക്കു മോളിലൂടെ
പാലം വന്നതു കൊണ്ടാവില്ല
തിളങ്ങുന്ന രണ്ടുകണ്ണുകള്‍
ഇനിയൊരിക്കലും തേടിവരില്ലെന്ന
തിരിച്ചറിവാകണം“


അനീഷ്,
എല്ലാകവിതകളേയും പോലെ ഇതും നന്നായിട്ടുണ്ട്.

വരവൂരാൻ said...

മനോഹരമായിരിക്കുന്നു

ajeeshmathew karukayil said...

നന്മകള്‍ നേരുന്നു

Jayasree Lakshmy Kumar said...

മനോഹരമായ വരികൾ

ലേഖാവിജയ് said...

കഥയുള്ള കവിത :)

Sureshkumar Punjhayil said...

Nnnayittundu. Ashamsakal.

ഫസല്‍ ബിനാലി.. said...

ചാഞ്ഞു വീണ നിഴലുകള്‍ക്കിടയിലൂടെ
ജലജീവിതങ്ങള്‍ നൊമ്പരപ്പെടുത്താതെ
മൌനങ്ങളുടെ ആഴങ്ങളില്‍ തുഴയെറിഞ്ഞ്
ജലസാന്നിധ്യം തൊട്ടറിഞ്ഞ ജീവിതം
നീന്തിത്തീര്‍ക്കുന്നൊരു കടത്തുകാരന്‍....

കരകള്‍ക്കപ്പുറത്തെ ചെറുപുഴകളും
പുഴകളെ കാത്തിരിക്കും വന്‍കരകളും
ചേര്‍ത്തു പിടിച്ചൊരു ജീവിതം,
കരകള്‍ക്കിടയില്‍ ജീവിച്ചുതീര്‍ക്കാന്‍
പുഴയിലേക്ക് ചാഞ്ഞൊരു ജീവിതം....

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP