Monday, December 15, 2008

പ്രതികാരം



സെക്കന്റ് ഷോ
കഴിഞ്ഞ ഇരുട്ടില്‍
വീടിനടുത്തുളള വളവില്‍ വെച്ച്
മതിലിനു പിന്നില്‍ നിന്നും
പൊന്തക്കാട്ടില്‍ നിന്നും
മരക്കൊമ്പില്‍ നിന്നെല്ലാം
ചാടി വീണു
കുറേ വാളുകള്‍

ഭാര്യ പ്രസവിച്ചു കിടക്കുകയാണ്
അമ്മയ്ക്ക്
മരുന്നു വാങ്ങണം
പറഞ്ഞതിന്റെ
പാതിയെങ്കിലും കൊടുത്ത്
പെങ്ങളേം കുട്ടികളേം
തിരിച്ചു കൊണ്ടാക്കണം

എന്നൊക്കെ
പറയണമെന്നുണ്ടായിരുന്നു
കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും

ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്‍ വച്ചും
കുളക്കടവില്‍ വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്‍
അവരെല്ലാം
പറയാന്‍ തുനിഞ്ഞതും?

16 comments:

Ranjith chemmad / ചെമ്മാടൻ said...

അങ്ങനെയും പുറത്ത് വരാത്ത ചില നിലവിളികള്‍....!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്‍ വച്ചും
കുളക്കടവില്‍ വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്‍
അവരെല്ലാം
പറയാന്‍ തുനിഞ്ഞതും?"

നന്നായിരിക്കുന്നു, അനീഷ്.

പകല്‍കിനാവന്‍ | daYdreaMer said...

:(
സഹിക്കാവുന്നതിനപ്പുറം ആയിട്ടും പിന്നെയും ഇതൊക്കെ നമുക്കു ചുറ്റും നടക്കുന്നു...

ഇട്ടിമാളു അഗ്നിമിത്ര said...

പിടയുന്നതിനു മുമ്പ് പറയാന്‍ ഉദ്ദേശിച്ചിരിക്കും.. പക്ഷെ പറഞ്ഞിരിക്കില്ല.. അതിനു മാത്രം സമയം അവര്‍ അനുവദിക്കില്ലല്ലൊ‍..

Jayasree Lakshmy Kumar said...

നല്ല വരികൾ

വരവൂരാൻ said...

മാഷേ, മാസ്റ്റർ തന്നെ ചിന്തയിലും കവിതയിലും
ആശംസകളോടെ

THE REAL OUTSIDER said...

indian janathayude nilavilli.. good

Anonymous said...

"കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും"



തീര്‍ച്ചയായും മരിച്ചു വീഴുന്നവരൊക്കെ ഇത്തരത്തില്‍ അല്‍പ്പജീവികള്‍ തന്നെയാണ്. ഇനി മരണം കാത്തിരിക്കുന്നവരും.
അപ്പോഴും അവര്‍ സുരക്ഷിതരാണ്.ഇതിന്‍റെ ഫലം പ്രത്യുല്പന്നമാക്കാന്‍ കാത്തിരിക്കുന്നവര്‍. വോട്ട് ബാങ്കുകളില്‍ മാത്രം വിശ്വാസമുള്ളവര്‍

Sureshkumar Punjhayil said...

Best wishes... Really enjoyed it.

Devarenjini... said...

ശക്തമായ വരികള്‍...... നന്നായിരിയ്ക്കുന്നു....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Happy New Year.

മഹേഷ് said...

കണ്ണൂര്‍ ജില്ലയുടെ അതിരില്‍, കണ്ണൂരിലെ ഹിംസാത്മകരാഷ്ട്രീയത്തെ തുടക്കം മുതല്‍ വ്യക്ത്യനുഭവത്തിന്റെ തലത്തില്‍ അറിഞ്ഞ ആളെന്ന നിലയ്ക്കു്, കണ്ണൂരിലെ കവികള്‍ക്കു് എഴുതാനാവാതെ പോയ ഈ വരികള്‍ക്കു് ഞാന്‍ നന്ദി പറയുന്നു.

ഇ.എ.സജിം തട്ടത്തുമല said...

കവിതകൾ ഇടയ്ക്കിടെ വന്നു വായിക്കും.പുതുവത്സരാശംസകളൊടെ!

naakila said...

നന്ദി
പ്രിയ രണ്‍ജിത്, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, പകല്‍കിനാവന്‍, ഇട്ടിമാളു, ലക്ഷമി, വരവൂരാന്‍, THE REAL OUTSIDER, മഹേഷ് ലാല്‍, സുരേഷ് കുമാര്‍, ദേവരഞ്ജിനി, മയ്യഴി, സജിം
ഒരുപാട് സ്നേഹത്തോടെ

റഫീക്ക്.പി .എസ് said...
This comment has been removed by the author.
Dhanesh Kaattooppaadath said...

കവിത നന്നായിരിക്കുന്നു ..ഇഷ്ട്ടമായി.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP