തീരത്തെ
അത്രനാളും തൊട്ടുഴിഞ്ഞ വിരലുകള്‍
പൊടുന്നനെയൊരു ദിനം
കൊടുങ്കാറ്റായതും
സഹനത്തിന്റെ താഴ്വരയിലേക്ക്
ഇടിമുഴക്കങ്ങള്‍
ഉരുണ്ടു വന്നതും
നിശ്ശബ്ദത മരിച്ച
നഗരങ്ങള്‍ക്കുമേല്‍
കുലുക്കത്തിന്റെ ഭൂമിശാസ്ത്രം
പടര്‍ന്നതും
എല്ലാമാണ് എന്ന തോന്നലിനെ
ഒന്നുമല്ല എന്നു മുറിക്കുന്ന
ദൈവത്തിന്റെ ഓര്‍മപ്പെടുത്തലുകളാവും !
ഒറ്റയ്ക്കാവുമ്പോൾ
3 days ago
7 comments:
ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുള്‍.......
അനീഷിന്റെയും!!!
Ishttamayi. Ashamsakal.
എല്ലാമാണ് എന്ന തോന്നലിനെ
ഒന്നുമല്ല എന്നു മുറിക്കുന്ന
ദൈവത്തിന്റെ ഓര്‍മപ്പെടുത്തലുകൾ
മനോഹരമായിരിക്കുന്നു.
“എല്ലാമാണ് എന്ന തോന്നലിനെ
ഒന്നുമല്ല എന്നു മുറിക്കുന്ന
ദൈവത്തിന്റെ ഓര്‍മപ്പെടുത്തലുകളാവും !“
നന്നായിരിക്കുന്നു അനീഷ്. മനുഷ്യന്റെ അഹങ്കാരത്തിനുള്ള ചില താക്കീതുകള്‍.
താക്കിതുനല്‍കുന്ന ഈ കവിത മനോഹരമായിരിക്കുന്നു!
മനുഷ്യന്റെ നിസ്സഹായതയുടെ നൊമ്പരപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍..........
സഹനത്തിന്റെ താഴ്വരയിലേക്ക്
ഇടിമുഴക്കങ്ങള്‍
ഉരുണ്ടു വന്നതും
Post a Comment