മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്‍ വിരിച്ച
പരമ്പുകളില്
ഉളളവനേയും ഇല്ലാത്തവനേയും വേര്‍തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്
വീടിനു മുന്നില്‍
ചളിവരമ്പുകള്ക്കു നടുവില്‍ വിടര്‍ത്തിയ
വലിയ പരമ്പുകളില്
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു
പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്ക്കുളളില്
എലികള്‍ പെറ്റു പെരുകി
കൊട്ടിലിനുളളില്
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു
ടെറസ്സിനു മുകളില്‍
സിമന്റു മുറ്റങ്ങളില്‍
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്‍മകളില്‍
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !
ഒറ്റയ്ക്കാവുമ്പോൾ
2 days ago
7 comments:
പരമ്പ്...ഞങ്ങള്‍ ഇവിടെ പനമ്പ് എന്നാണ് പറയുക. വെയില്ചോട്ടില് നിവര്‍ത്തിയിട്ട പനമ്പ് പിന്നെ ചുരുട്ടി വരാന്തയില്‍ തൂക്കി...എലികള്‍ പെറ്റുപെരുകിയപ്പോഴേയ്ക്കും അത് ആളുകള്‍ എടുത്ത് എവിടെയോ കളഞ്ഞു...കവിതയെടുത്തു കളഞ്ഞപോലെ...
കവിത യെ കുറിച്ചു കൂടുതല്‍ അറിയില്ല.
എന്നാലും ആ അക്ഷരം s/w കിഡിലന്‍
--വെറൊരു .net developer
പഴമയുടെ പലതിനേയും തുടച്ചെറിഞ്ഞതുപോലെ പരമ്പും മനസ്സിന്റെ മൂലയിലെവിടെയോ ചുരുട്ടി വെച്ചു. ഇനി അഥവാ ചിന്തകളിലേയ്ക്കെത്തി നോക്കിയാലും അതൊരിക്കലും നല്ല ഓര്‍മ്മകളെ കൂട്ടുപിടിച്ചാകില്ല. നല്ല കവിത.
ഉണക്കാനിട്ട ഒരു പിടി നെല്ല്.
pazhmayude gandamulla oru nostalgic feeling padarnnu thanna kavitha... Really Nice.. Keep it up
:)
കവിതയുണ്ട്.
ethra nalla kavitha, aneesh!
Post a Comment