
വരുന്ന വഴിയില്‍
വരമ്പുകള്‍ ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്
ഒരു കടമ്പ
പോയപ്പോള്‍
വഴിയില്‍ കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്
തിളക്കം
പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി
ഒടിഞ്ഞ ജീവിതമായ്
ചെളിയില്‍ പുതഞ്ഞു കിടക്കുമ്പോള്‍
വായിച്ചതും
വിശ്വസിച്ചതും
വ്യര്ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു
10 comments:
ഒടിയന്!!!! ചരടുബന്ധം പോലുമില്ലാത്ത ചില പ്രതിവിധികള്‍....
നല്ല അവതരണം,.....
ഹെന്റമ്മോ പേടിയാകുന്നേ,,, ഞാനില്ലേ ഒറ്റക്കെങ്ങോട്ടും .....
ഒടിയനെ മറന്നിരിക്കുവാറുന്നു.
ഒടിഞ്ഞ മനസ്സ് എന്ന പ്രയോഗം ഇഷ്ടമായി.
ഉസ്കൂള് മാഷിനു ആശംസകള്‍
ഈ ഒടിയൻ കവിതയെയും ഒടി വെച്ചു വിഴ്ത്തി.
വായിച്ചതും
വിശ്വസിച്ചതും
വ്യര്ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു
മനോഹരമായിരിക്കുന്നു
ചിത്ര കവിത നന്നായി
ഇനിയും കടമ്പകളെത്ര?
പോകുമ്പോഴില്ലാത്ത എന്തോ ഒന്ന് വരുമ്പോള്‍ വഴിയില്‍ കാത്തിരിക്കുന്നു, എപ്പോഴും. അല്ലേ ?
വീണ്ടും വായിച്ചു, അനീഷ്.
നല്ല പുതുമയുള്ള അവതരണം.
ഒരു ചെറു ‘സമ്മര്‍ദ്ദം’; രാത്രിയാത്രയ്ക്ക്.
നന്ദി പ്രിയ
രണ്‍ജിത്,
പകല്‍കിനാവന്‍ ,
റഫീക്ക് വടക്കാഞ്ചേരി,
വരവൂരാന്‍,
ദീപക് രാജ്,
രാമചന്ദ്രന് വെട്ടിക്കാട്ട്,
ടി.പി.വിനോദ്( ലാപുട)
ശിവേട്ടാ...
നിരന്തര സാന്നിധ്യത്തിന് സ്നേഹത്തോടെ
നന്നായി ....ഇനിയും വരാം ...
Post a Comment