Sunday, February 15, 2009

ഒടിയന്‍





വരുന്ന വഴിയില്‍
വരമ്പുകള്‍ ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്‍
ഒരു കടമ്പ

പോയപ്പോള്‍
വഴിയില്‍ കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്‍
തിളക്കം

പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി

ഒടിഞ്ഞ ജീവിതമായ്
ചെളിയില്‍ പുതഞ്ഞു കിടക്കുമ്പോള്‍
വായിച്ചതും
വിശ്വസിച്ചതും
വ്യര്‍ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു

10 comments:

Ranjith chemmad / ചെമ്മാടൻ said...

ഒടിയന്‍!!!! ചരടുബന്ധം പോലുമില്ലാത്ത ചില പ്രതിവിധികള്‍....
നല്ല അവതരണം,.....

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ പേടിയാകുന്നേ,,, ഞാനില്ലേ ഒറ്റക്കെങ്ങോട്ടും .....

Rafeek Wadakanchery said...

ഒടിയനെ മറന്നിരിക്കുവാറുന്നു.
ഒടിഞ്ഞ മനസ്സ് എന്ന പ്രയോഗം ഇഷ്ടമായി.
ഉസ്കൂള്‍ മാഷിനു ആശംസകള്‍

വരവൂരാൻ said...

ഈ ഒടിയൻ കവിതയെയും ഒടി വെച്ചു വിഴ്ത്തി.

വായിച്ചതും
വിശ്വസിച്ചതും
വ്യര്‍ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു

മനോഹരമായിരിക്കുന്നു

ദീപക് രാജ്|Deepak Raj said...

ചിത്ര കവിത നന്നായി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇനിയും കടമ്പകളെത്ര?

ടി.പി.വിനോദ് said...

പോകുമ്പോഴില്ലാത്ത എന്തോ ഒന്ന് വരുമ്പോള്‍ വഴിയില്‍ കാത്തിരിക്കുന്നു, എപ്പോഴും. അല്ലേ ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വീണ്ടും വായിച്ചു, അനീഷ്.
നല്ല പുതുമയുള്ള അവതരണം.
ഒരു ചെറു ‘സമ്മര്‍ദ്ദം’; രാത്രിയാത്രയ്ക്ക്.

naakila said...

നന്ദി പ്രിയ
രണ്‍ജിത്,
പകല്‍കിനാവന്‍ ,
റഫീക്ക് വടക്കാഞ്ചേരി,
വരവൂരാന്‍,
ദീപക് രാജ്,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
ടി.പി.വിനോദ്( ലാപുട)
ശിവേട്ടാ...

നിരന്തര സാന്നിധ്യത്തിന് സ്നേഹത്തോടെ

Anonymous said...

നന്നായി ....ഇനിയും വരാം ...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP