
തരില്ല എന്നു പറഞ്ഞ്
പിന്നെ തരും മാമ്പഴം
മധുരിക്കുമെങ്കിലും
ഒട്ടും മധുരമില്ലാതെ
കരയിപ്പിക്കും,
മനസ്സു തോര്‍ന്ന്
വിറങ്ങലിച്ചിരിക്കെ
ചിരിപ്പിക്കാന്‍ നോക്കും
ഒട്ടും ചിരിവരാതെ
ഉപ്പും രുചിയുമില്ലാതെ
മുന്നിലേക്കു വച്ചുതരും
ജീവിതം
കയ്ച്ചിട്ടിറക്കാനും
മധുരിച്ചിട്ട് തുപ്പാനും വയ്യാതെ!
2 comments:
നിനച്ചിരിയ്ക്കുമ്പോള്‍ ഒന്നും തന്നെ കിട്ടാറില്ല ജീവിതത്തില്‍.
കവിത കൊള്ളാം. പക്ഷെ അനീഷിന്റെ സാധാരണ കവിതകളില്‍ കാണാറുള്ള അസൂയപ്പെടുത്തുന്ന എന്തൊക്കെയോ ചിലത് ഈ കവിതയില്‍ നഷ്ടമായതുപോലെ.
നല്ല വരികള്‍ അനീഷ്!
Post a Comment