Friday, January 30, 2009

പരമ്പ്

മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്‍ വിരിച്ച
പരമ്പുകളില്‍

ഉളളവനേയും ഇല്ലാത്തവനേയും വേര്‍തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്‍

വീടിനു മുന്നില്‍
ചളിവരമ്പുകള്‍ക്കു നടുവില്‍ വിടര്‍ത്തിയ
വലിയ പരമ്പുകളില്‍
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു

പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്‍ക്കുളളില്‍
എലികള്‍ പെറ്റു പെരുകി
കൊട്ടിലിനുളളില്‍
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു

ടെറസ്സിനു മുകളില്‍
സിമന്റു മുറ്റങ്ങളില്‍
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്‍
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്‍മകളില്‍
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !

7 comments:

സുരേഷ്‌ കീഴില്ലം said...

പരമ്പ്‌...ഞങ്ങള്‍ ഇവിടെ പനമ്പ്‌ എന്നാണ്‌ പറയുക. വെയില്‍ചോട്ടില്‍ നിവര്‍ത്തിയിട്ട പനമ്പ്‌ പിന്നെ ചുരുട്ടി വരാന്തയില്‍ തൂക്കി...എലികള്‍ പെറ്റുപെരുകിയപ്പോഴേയ്ക്കും അത്‌ ആളുകള്‍ എടുത്ത്‌ എവിടെയോ കളഞ്ഞു...കവിതയെടുത്തു കളഞ്ഞപോലെ...

സന്‍ജ്ജു said...

കവിത യെ കുറിച്ചു കൂടുതല്‍ അറിയില്ല.
എന്നാലും ആ അക്ഷരം s/w കിഡിലന്‍

--വെറൊരു .net developer

...... said...

പഴമയുടെ പലതിനേയും തുടച്ചെറിഞ്ഞതുപോലെ പരമ്പും മനസ്സിന്റെ മൂലയിലെവിടെയോ ചുരുട്ടി വെച്ചു. ഇനി അഥവാ ചിന്തകളിലേയ്ക്കെത്തി നോക്കിയാലും അതൊരിക്കലും നല്ല ഓര്‍മ്മകളെ കൂട്ടുപിടിച്ചാകില്ല. നല്ല കവിത.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഉണക്കാനിട്ട ഒരു പിടി നെല്ല്.

Unknown said...

pazhmayude gandamulla oru nostalgic feeling padarnnu thanna kavitha... Really Nice.. Keep it up

athiran said...

:)

കവിതയുണ്ട്.

മുകിൽ said...

ethra nalla kavitha, aneesh!

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP