മുറ്റത്തിനരികില്
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം
കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി
കുഞ്ഞിലകള് വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്
ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്മരമാവുമെന്നും
ആശങ്കപ്പെട്ടും
വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്പ്പുകള് വെട്ടിക്കളഞ്ഞു
ജനല്ക്കാഴ്ചകളെ കര്ട്ടന് മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!
ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.
13 comments:
മാഷെ..
ഞാനും കണ്ടു ഒരു മരത്തിന്റെ മനസ്സ്.
കുഞ്ഞിലകള് വീഴ്ത്തിയാലും മുറ്റം നാശമാവതെ കാത്തു സൂക്ഷിച്ച മനസ്സ്.
ഒരു മുറ്റം പോലുമില്ലാതെ ഫ്ലാറ്റുകളില്‍ അടയിരിക്കാന്‍ കൊതിക്കുന്ന മലയാളി കാണാതെ പോകുന്ന മനസ്സ്.
നന്ദി..
ഇന്നത്തെ ദിവസം എന്റെ തൊടിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിന്..
അഭിവാദ്യങ്ങള്‍
റഫീക്ക് വടക്കാഞ്ചേരി
വാഴക്കോട്ടില്‍ ഉണ്ട് നിറയെ നെല്ലി മരങ്ങള്‍,
അവയെ കല്ലെടുത്തു എറിഞ്ഞു നെല്ലിക്കാ ഉതിര്ത്ുമ്പോഴും,
പരിഭവിക്കാതെ നിന്നാ നെല്ലിമരത്തെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.
സസ്നേഹം.......വാഴക്കോടന്‍
ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല"
അനിഷ്,
ഓർമ്മകൾ ഉണർത്തുന്ന ഒരു നല്ല കവിത..ആശംസകൾ
നല്ല കവിത...
അവസാന വരികള്‍ എനിക്കു മനസ്സിലായില്ല..
എന്താണത്..?
പാമ്പുറ പോലെ..?
അറിവില്ലായ്മ പൊറുക്കുക..
നന്നായിട്ടുണ്ട് മാഷേ.
പ്രതീതിപ്പിച്ച്...........
ishtappettu
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍
കുഞ്ഞിലകള് വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
മുറ്റത്തിനരികില്
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം
മനസ്സിൽ കവിതയെ പ്രതീതിപ്പിച്ച്
നന്നായിരിക്കുന്നു
മാഷെ വളരെ നന്നായിട്ടുണ്ട്
ഞാന്‍ കാണാന്‍ താമസിച്ചു പൊയ്
ആശംസകള്‍ ഇനിയും വരും .
thanutha poralukal avasheshippikkunnu.. nandi
thanutha poral poley... nandi
ചോരപുരണ്ട അതിജീവനം
അനീഷ് ലളിതം, സുന്ദരം...
ആശംസകള്‍....
naakkilayile oru pidi kavithakal... abhiprayam parayan aalalla..... evideyo thodunna varikalkk, thazhappayayude thanuppum kadinyavum und...
abhinandanangal
Post a Comment