Tuesday, March 10, 2009

അതിജീവനം





മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്‍
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്‍മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്‍പ്പുകള്‍ വെട്ടിക്കളഞ്ഞു
ജനല്‍ക്കാഴ്ചകളെ കര്‍ട്ടന്‍ മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

13 comments:

Rafeek Wadakanchery said...

മാഷെ..
ഞാനും കണ്ടു ഒരു മരത്തിന്റെ മനസ്സ്.
കുഞ്ഞിലകള്‍ വീഴ്ത്തിയാലും മുറ്റം നാശമാവതെ കാത്തു സൂക്ഷിച്ച മനസ്സ്.
ഒരു മുറ്റം പോലുമില്ലാതെ ഫ്ലാറ്റുകളില്‍ അടയിരിക്കാന്‍ കൊതിക്കുന്ന മലയാളി കാണാതെ പോകുന്ന മനസ്സ്.
നന്ദി..
ഇന്നത്തെ ദിവസം എന്റെ തൊടിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിന്..
അഭിവാദ്യങ്ങള്‍
റഫീക്ക് വടക്കാഞ്ചേരി

വാഴക്കോടന്‍ ‍// vazhakodan said...

വാഴക്കോട്ടില്‍ ഉണ്ട്‌ നിറയെ നെല്ലി മരങ്ങള്‍,
അവയെ കല്ലെടുത്തു എറിഞ്ഞു നെല്ലിക്കാ ഉതിര്‍ത്ുമ്പോഴും,
പരിഭവിക്കാതെ നിന്നാ നെല്ലിമരത്തെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.
സസ്നേഹം.......വാഴക്കോടന്‍

പകല്‍കിനാവന്‍ | daYdreaMer said...

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്‍
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല"

അനിഷ്,
ഓർമ്മകൾ ഉണർത്തുന്ന ഒരു നല്ല കവിത..ആശംസകൾ

ഹന്‍ല്ലലത്ത് Hanllalath said...

നല്ല കവിത...

അവസാന വരികള്‍ എനിക്കു മനസ്സിലായില്ല..
എന്താണത്..?
പാമ്പുറ പോലെ..?

അറിവില്ലായ്മ പൊറുക്കുക..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട് മാഷേ.

encyclopedia5 said...

പ്രതീതിപ്പിച്ച്...........
ishtappettu

വരവൂരാൻ said...

വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍

കുഞ്ഞിലകള്‍ വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
മുറ്റത്തിനരികില്‍
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം
മനസ്സിൽ കവിതയെ പ്രതീതിപ്പിച്ച്‌

നന്നായിരിക്കുന്നു

ചേലക്കരക്കാരന്‍ said...

മാഷെ വളരെ നന്നായിട്ടുണ്ട്
ഞാന്‍ കാണാന്‍ താമസിച്ചു പൊയ്
ആശംസകള്‍ ഇനിയും വരും .

Mahi` said...

thanutha poralukal avasheshippikkunnu.. nandi

Mahi` said...

thanutha poral poley... nandi

നഗ്നന്‍ said...

ചോരപുരണ്ട അതിജീവനം

Ranjith chemmad / ചെമ്മാടൻ said...

അനീഷ് ലളിതം, സുന്ദരം...
ആശംസകള്‍....

Aarsha Abhilash said...

naakkilayile oru pidi kavithakal... abhiprayam parayan aalalla..... evideyo thodunna varikalkk, thazhappayayude thanuppum kadinyavum und...
abhinandanangal

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP