ഞാവല്‍പ്പഴങ്ങള്‍
വീണുകൊണ്ടിരുന്നു
കിളികള്‍ കൊത്തിയിടുന്നതാണ്
കാറ്റില്‍
പൊഴിയുന്നതുമാണ്
മരച്ചുവട്ടില്‍
ഞാവല്‍പ്പഴങ്ങള്‍
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്ക്കു മുകളില്‍
തുടുത്ത പഴങ്ങള്‍
എന്ന വണ്ണം
പാര്‍ക്കില്‍ വന്ന
കുട്ടികള്‍
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്‍പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു
ഉടുപ്പില്‍
കറയാക്കുന്നു
അരികിലിട്ട സിമന്റു ബഞ്ചില്‍
ആരും കാണാതെ നമ്മള്
നാക്കുനീട്ടി
ഞാവല്‍പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
8 comments:
ഒടുക്കം,
ആരും കാണാതെ
നാമും
കല്ലുപാകിയ വഴിയിലുടെ വന്നു ഞാവല്‍പ്പഴം പെറുക്കുന്നു..
"....മരച്ചുവട്ടില്‍
ഞാവല്‍പ്പഴങ്ങള്‍
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്ക്കു മുകളില്‍
തുടുത്ത പഴങ്ങള്‍
എന്ന വണ്ണം...."
...ആശംസകള്‍...
ഒരുപാട് തിന്നിട്ടുണ്ട്...ഈ ഞാവല്‍ പഴങ്ങള്‍..
ഓര്‍മ്മിപ്പിച്ചു,ആ കാലം..നന്ദി..
ഞാവൽപ്പഴത്തിന്റെ രക്തക്കറ പുരണ്ട നാവിൽ പിന്നെ നാം പാപങ്ങളുടെ തീരാക്കറകൾ പുരട്ടുന്നു...
ശരിയാണ് വികടശിരോമണി
ബാല്ല്യകാലത്തിന്റെ തുടുത്ത നിറങ്ങളും രുചിയുമുള്ള ഞാവൽപ്പഴങ്ങൾ മരങ്ങളിൽ നിറഞ്ഞു ചിരിക്കുന്നു. അവ ഇപ്പോഴും തുടുപ്പിക്കുന്ന നാവ് ആരും കാണാതെ നീട്ടി, രക്തക്കറ കാട്ടി താഴെ സിമന്റുബെഞ്ചിൽ നാമും :)
ബാല്യ കാലത്തേക്ക് ഒരു എത്തിനോട്ടം ,എല്ലാവരുടെയും മനസ്സില്‍ കുളിര്‍മ പെയ്യിക്കുന്ന വരികള്‍ ..നന്നായിട്ടുണ്ട് അനീ ..
എല്ലാ ആശംസകളും നേരുന്നു ..
Post a Comment