ഒളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു
ഇരുട്ടില്‍
അതിന്റെ വാല്
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല
കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്‍ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും
അടികൊണ്ട്
തലചതഞ്ഞ കരിമൂര്‍ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു
അപ്പോഴും ചാവാത്ത
അതിന്റെ വാല്
പൂഴിമണ്ണില് എഴുതിവച്ചു
'സാറ്റ് !'
ഒറ്റയ്ക്കാവുമ്പോൾ
2 days ago
9 comments:
'സാറ്റ് !'
:)
പാവം, വിഷമുള്ള ജീവികളെ
തിരിച്ചറിയാന്‍ പാമ്പ് ഇനിയെന്നാണ് പഠിക്കുക..
നല്ല കവിത..
മനോഹരം
പാവം പാമ്പ്..
ഒരു സന്ധ്യക്ക് ഇരുളുവീണ ഇടവഴിയില്‍ കാലില്‍ പാമ്പിഴഞ്ഞതും കൊത്തിയോ എന്ന സംശയത്തില്‍ ആശുപത്രിയില്‍ പോയതും ഒരു രാത്രി ആകുലരായി കിടന്നതും ഓര്‍മ്മിപ്പിച്ചു....
കടിക്കാത്ത പാമ്പുകള്‍ കൊല്ലപ്പെടുമ്പോള്‍ എന്നും ഒരു നീറ്റലാണ് മനസ്സില്‍..
ജീവനെടുക്കാമായിരുന്നിട്ടും...ഇഴഞ്ഞു നീങ്ങുന്നവ..
നാട്ടുകാരാ,
ഞാന്‍ സാറ്റ് അടിച്ചേ! കണ്ടേ!
ലളിതം, സുന്ദരം!
പാവം...നിസ്സഹായമായ ഒരു പിടച്ചില്‍ കണ്ടു ഈ വരികളില്‍...
മാഷേ..
പാമ്പ് സാറ്റ് പറഞ്ഞത് മരണത്തിനോടാണോ..
കണ്ണാരം ..ഈ പേരും ,എഴുത്തും ഇഷ്ടായിരിക്കണു..
അഭിവാദ്യങ്ങള്‍..
Post a Comment